Hot Posts

6/recent/ticker-posts

പാലായിൽ ലഹരിവിരുദ്ധ മാസാചരണ പരിപാടികള്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും



പാലാ: ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് പാലാ രൂപത കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ മാസാചരണ പരിപാടികള്‍ക്ക് പാലായില്‍ തുടക്കം കുറിക്കും. 26-ന് വ്യാഴാഴ്ച 11.30 ന് പാലാ അല്‍ഫോന്‍സാ കോളേജിലാണ് രൂപതാതല പരിപാടികളുടെ ഉദ്ഘാടനം നടക്കുന്നത്.
രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, റവ. ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, പ്രിന്‍സിപ്പല്‍ റവ. ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, സാബു എബ്രാഹം എന്നിവര്‍ പ്രസംഗിക്കും.  
തുടര്‍ന്ന് ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളായ ലഹരിവിരുദ്ധ സമ്മേളനങ്ങള്‍, സെമിനാറുകള്‍, കോര്‍ണര്‍ യോഗങ്ങള്‍, തൊഴില്‍ മേഖലകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുമുള്ള സന്ദേശ-പ്രതിജ്ഞാ പരിപാടികള്‍, ലഘുലേഖകള്‍, ഹൃസ്വചിത്ര പ്രദര്‍ശനം എന്നിവയിലൂടെ സമിതിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നേതൃത്വം നല്‍കും. രൂപതയിലെ വിവിധ സ്‌കൂളുകള്‍ ആഥിതേയത്വം വഹിക്കുകയും പരിപാടികള്‍ക്ക് സജീവ പങ്കാളികളാകുകയും ചെയ്യും.
കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് അന്നേദിവസം രൂപതയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും വിവിധ പരിപാടികള്‍ ക്രമീകരിക്കുകയും ചെയ്യും. പരിപാടികള്‍ക്ക് ആന്റണി മാത്യു, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവല്‍, ടിന്റു അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കും.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം