Hot Posts

6/recent/ticker-posts

പാലാ മുണ്ടുപാലം കുരിശുപള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് കൊടിയേറി



പാലാ: മുണ്ടുപാലം കുരിശുപള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് തുടക്കമായി. ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
പ്രധാന തിരുനാൾ ദിനമായ 13 ന് പ്രസുദേന്തി വാഴ്ചയും അഘോഷമായ വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടത്തും. ഞായറാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും വൈകിട്ട് 5 ന് ലദീഞ്ഞും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരി, ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ. ആന്റണി നങ്ങാപറമ്പിൽ, കൈക്കാരൻമാരായ ബേബിച്ചൻ ചക്കാലയിൽ, സാബു തേനമ്മാക്കൽ, ജോർജുകുട്ടി ഞാവള്ളിതെക്കേൽ, ടെൻസൻ വലിയകാപ്പിൽ, തോംസൺ കണ്ണംകുളം, ജോയി പുളി ക്കക്കുന്നേൽ, സൗമ്യ പാവന, ജിൻസൺ തുണ്ടത്തിൽ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം