വാർഡ് മെമ്പർ ഷാന്റി തോമസ് കുട്ടികൾക്ക് സന്ദേശം നൽകുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കുട്ടികൾ തങ്ങൾ കൊണ്ടുവന്ന വിവിധ മരങ്ങളുടെ പേരുകൾ പരിചയപ്പെടുകയും, എന്റെ ഓർമ്മക്കായി ഈ മരം എന്നും സംരക്ഷിക്കണം എന്ന് പറഞ്ഞ് തൈകൾ കൈമാറുകയും ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികളും ചങ്ങാതിക്ക് തൈകൾ കൈമാറിയ ഈ പരിപാടിയിൽ കുട്ടികൾ എല്ലാവരും സന്തോഷപൂർവ്വം പങ്കുകൊണ്ടു.