Hot Posts

6/recent/ticker-posts

പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി

കോട്ടയം: പാലാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപിക്കുന്നതി​ന് 35 കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു. ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലുമായി നിരവധി തവണ ചർച്ച നടത്തുകയും മന്ത്രി തന്നെ നേരിട്ട് മുടങ്ങി കിടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് പുതുക്കിയ ഭരണാനുമതി. ധനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച്‌ ധനകാര്യ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ വിലയിരുത്തുകയും ചെയ്തിരുന്നു. 
അക്കാ​ഡമിക് ബ്ലോക്കിന്റെ പൂർത്തീകരണത്തിനും പൂർണ്ണമായ പ്രവർത്തനത്തിനും 2021 ലെ ​ഡി എസ ആർ  അടിസ്ഥാനമാക്കി​യാണ് ₹ 3513.47 ലക്ഷം തുകയ്ക്ക് പുതുക്കിയ ഭരണാനുമതി ​നൽകിയത്. നിലവിലെ കരാറുകാരനെ പിരിച്ചുവിട്ട് പുതിയ ടെൻഡർ നടപടികൾ ആരംഭിക്കണമെന്നും പുതുക്കിയ ഭരണാനുമതി പ്രകാരം ​കേന്ദ്ര ഗവൺമെന്റിന്റെ​ ബാക്കിയുള്ള വിഹിതം ലഭ്യമാക്കുന്നതിന് ടൂറിസം ഡയറക്ടർ ആവശ്യമായ നടപടി സ്വീകരിക്ക​ണമെന്നും സർക്കാർ ഉത്തരവിൽ ഉണ്ട്. ​കേന്ദ്ര  ഗവൺമെന്റിന്റെ​ ബാക്കിയുള്ള വിഹിതം ലഭ്യമാക്കുന്നതിന്​ സർക്കാരിൽ ഇടപെടുമെന്നും എത്രയും പെട്ടെന്ന് സാങ്കേതികാനുമതി ലഭ്യമാക്കുവാൻ നിർവഹണ ഏജൻസി ആയ കെ ഐ ഐ ഡി സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി എംപി അറിയിച്ചു. 
മുത്തോലി പുലിയന്നൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റിനായുള്ള 80 ശതമാനം പണികളും പൂർത്തിയായെങ്കിലും തുടർന്നുള്ള പണികൾ തടസ്സമാവുകയായിരുന്നു. പുതുക്കിയ ഭരണാനുമതി ലഭ്യമാക്കപ്പെട്ടതോടെ മുടങ്ങിയ നിർമ്മാണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം