Hot Posts

6/recent/ticker-posts

സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ; ഉന്നയിക്കുന്നത് നിരവധി ആവശ്യങ്ങൾ

Representational Image


കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് സമരം.
ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകള്‍ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ക്രമീകരിക്കുക, ഇ-ചാലനുകളുടെ പേരില്‍ പൊലീസ് അനാവശ്യമായി പിഴയിടുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്നോട്ടുവച്ചത്. ജനറല്‍ കണ്‍വീനര്‍ രാജ്കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പി.കെ. പവിത്രന്‍, കെ. വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.
ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയോടെ ബസ് ഓപ്പറേറ്റേഴ്സ് ഫോറം സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നെങ്കിലും മറ്റ് സംഘടനകള്‍ സമരം തുടരുകയാണ്. തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും അതും ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ മാസം എട്ടിന് സംയുക്ത സംഘടനകള്‍ മുന്നറിയിപ്പ് പണിമുടക്ക് നടത്തുകയും തുടര്‍ന്ന് നടപടികളില്ലാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമര തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം