Hot Posts

6/recent/ticker-posts

എല്ലാ പഞ്ചായത്തിലും കായിക മത്സരങ്ങൾ, കായിക കേരളം പദ്ധതി നടപ്പാക്കും: മന്ത്രി വി. അബ്ദുറഹിമാൻ



കോട്ടയം: എല്ലാ പഞ്ചായത്തിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന കായിക കേരളം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കായിക- ന്യൂനപക്ഷക്ഷേമ -വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന കായിക വകുപ്പിന്റെ 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അക്കരപ്പാടം ഗവൺമെൻറ് യു.പി. സ്‌കൂളിൽ നിർമാണം പൂർത്തിയായ ഫുട്‌ബോൾ ടർഫിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ലഹരിക്കെതിരെയുള്ള രണ്ടാംഘട്ട പോരാട്ടത്തിന്റെ ഭാഗമായാണ് കായിക കേരളം പദ്ധതി  സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നൂറിലധികം കളിക്കളങ്ങൾ  പൂർത്തിയായി. 365 പഞ്ചായത്ത് ഇതര കളിക്കളങ്ങളുടെ നിർമാണവും പൂർത്തിയായി. ചടങ്ങിൽ  സി.കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും സി.കെ. ആശ എം.എൽ.എ.യുടെ ഫണ്ടിൽ നിന്നുള്ള 60 ലക്ഷം രൂപയും ചെലവഴിച്ചാണ് ടർഫ് നിർമാണം പൂർത്തീകരിച്ചത്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് .ബിജു, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി. അനൂപ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ ഗോപിനാഥൻ കുന്നത്ത്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.എം. ശോഭിക, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ.ദീപേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.എം. ഉദയപ്പൻ, സുലോചന പ്രഭാകരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ഡി. ജോർജ്, ജിനു ബാബു, രേവതി മനീഷ്, ടി. പ്രസാദ്, ദീപാ മോൾ, മിനി മനയ്ക്കപറമ്പിൽ, രാജലക്ഷ്മി, ശരത് ടി. പ്രകാശ്, ടി.പി രാധാമണി, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് ബൈജു വർഗീസ് ഗുരുക്കൾ, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടേശൻ, പി.ടി.എ. പ്രസിഡൻറ് കിഷോർ, സംഘാടകസമിതി പ്രസിഡൻറ് എ.പി നന്ദകുമാർ, സെക്രട്ടറി പി.ഡി. ബാബു, ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ ബിനു ചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, സാബു പി. മണലോടി, അക്കരപ്പാടം ശശി, വർഗീസ് നീന്തുകടവിൽ എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം