Hot Posts

6/recent/ticker-posts

മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്

ചെമ്മലമറ്റം: മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്. ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് കർഷക ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റത്തെ മികച്ച കർഷകനായ പൊരിയത്ത് സെബാസ്റ്റ്യൻ ഫ്രാൻസിസിനെ ആദരിച്ചത്.
പൂർണ്ണമായും ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന സെബാസ്റ്റ്യൻ പൊരിയത്തിന്റെ കൃഷി തോട്ടത്തിൽ വിവിധ തരത്തിലുള്ള കൃഷികളാണ് നടത്തുന്നത്. വാഴ, കപ്പ, ചേന തുടങ്ങി നിരവധി കൃഷികളും പച്ചകറി തോട്ടവും ഇദ്ദേഹത്തിനുണ്ട്. ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയ സെബാസ്റ്റ്യൻ ഫ്രാൻസിസിന് തിടനാട് പഞ്ചായത്തിന്റെ പുരസ്കാരവും ലഭിച്ചു.
സെബാസ്റ്റ്യന്റെ കൃഷി തോട്ടത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ജിജി ജോസഫ്, അജിത് വി എന്നിവർ നേതൃത്വം നല്കി. തുടർന്ന് വിവിധ കൃഷി രീതികളെ കുറിച്ച് കർഷകൻ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകി.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം