Hot Posts

6/recent/ticker-posts

പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി

പാലാ: പാലാ സെൻ്റ് തോമസ് കോളജിൽ 5 K നേവൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ Annual Training Camp ന് തുടക്കമായി. കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം രാജ്യസഭ എം.പി. ജോസ് കെ മാണി നിർവ്വഹിച്ചു.
ആരോഗ്യമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനും കേഡറ്റുകളുടെ സമഗ്ര വ്യക്തിത്വവികസനത്തിനും  ഇത്തരത്തിലുള്ള ക്യാംപുകൾ ഏറെ ഗുണകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 5K നേവൽ യൂണിറ്റ് കമാൻ്റിങ് ഓഫീവർ ക്യാപ്റ്റൻ അനിൽ വർഗീസ് ആമുഖ സന്ദേശം നൽകി. എൻ സി സി നേവൽ വിംങ് എ.എൻ.ഒ. മാരായ സബ് ലഫ്റ്റനൻ്റ് ഡോ. അനീഷ് സിറിയക് ഫെബി ജോസ്, സനൽ രാജ്, ചീഫ് പെറ്റി ഓഫീസർ ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
5K യൂണിറ്റ് ചങ്ങനാശേരിയുടെ കീഴിലുള്ള 6 കോളജുകളിലേയും 15 സ്കൂളുകളിലെയും 500 ലധികം കേഡറ്റ് സ്സും, അധ്യാപകരും 25 ലധികം Technical staff മാണ് 10 ദിവസത്തെ ഈ ക്യാംപിൽ പങ്കെടുക്കുന്നത്. പ്രസ്തുത ക്യാംപിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്ക് പരേഡ് ട്രെയിനിംങ്, വെപ്പൺ ട്രെയിനിംങ്, നീന്തൽ, കയാക്കിംങ്, ഡിസ്സാസ്റ്റർ മാനേജ്മെൻ്റ്, വ്യക്തിത്വ വികസനം, ലഹരി വിരുദ്ധ ക്യംപെയിൻ, കരിയർ ഗൈഡൻസ്, യോഗ, ഫയറിംങ് 
തുടങ്ങിയ വിഷയങ്ങളിൽ Experts ക്ലാസ്സുകൾ നയിക്കുകയും പരിശീലനം നൽകുകയും ചെയ്യും. സമാപന സമ്മേളനം ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം