വൈക്കം: കാർഷികരംഗത്ത് യന്ത്രവൽക്കരണവും നൂതന സാങ്കേതിക വിദ്യകളും ഫലപ്രദമായി വിനിയോഗിക്കണമെന്നും കൃഷികാര്യങ്ങൾക്കൊപ്പം വിപണി സാധ്യതകൾ തിരിച്ചറിഞ്ഞുള്ള മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമായി മാറണമെന്ന് കേന്ദ്ര സർക്കാരിൻ്റെ അഗ്രികൾച്ചർ മാർക്കറ്റിങ്ങ് അഡ്വൈസർ ബി.കെ.വരപ്രസാദ് വിജയവാഡ അഭിപ്രായപ്പെട്ടു.
നാഷണൽ കോ- ഓപ്പറേറ്റീവ് ഡവലപ്മെൻ്റ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കോട്ടയം ജില്ലയിലെ മൂന്നു ബ്ലോക്കുകളിൽ രൂപീകരിച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടകം വാഴക്കാടുള്ള വൈക്കം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ആൻ്റ് മാർക്കറ്റിങ്ങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന അവലോകന യോഗത്തിൽ സൊസൈറ്റി ചെയർമാൻ അഡ്വ. എ.സി. ജോസഫ് അദ്ധ്യക്ഷം വഹിച്ചു.ക്ലസ്റ്റർ ബെയ്സ്ഡ് ബിസിനസ് ഓർഗനൈസേഷനായാ പി.എസ്.ഡബ്ലിയു.എസ് ൻ്റെ എഫ്.പി.ഒ. ഡി വിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവ് റോണിമോൻ റോയി, സൊസൈറ്റി സെക്രട്ടറി കെ.എ. കാസ്ട്രോ, ഡയറക്ടർ ബോർഡംഗങ്ങളായ കെ.സി. ഗോപാലകൃഷ്ണൻ, പി.എക്സ്. ബാബു, എൻ. എൻ. പവനൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആത്മജ ഡൊമിനിക്, അക്കൗണ്ടൻ്റ് ഉമാപ്രഭാകർ എന്നിവർ സംബന്ധിച്ചു.

