ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്‌എൻഎൽ സെപ്റ്റംബർ 27ന് രാജ്യവ്യാപകമായി 4G സേവനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിൽ ലോഞ്ച് നടന്നേക്കാമെന്ന് സീ ബിസിനസ് റിപ്പോർട്ട് ചെയ്തിരുന്നു.

സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തുടനീളം പൂർണ്ണമായ 4G കണക്ഷന്‍ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി കഴിഞ്ഞ മാസം, ബിഎസ്‌എൻഎൽ ഡൽഹിയിൽ 4G സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് ആരംഭിച്ചിരുന്നു.
വിപണി വിഹിതം തിരിച്ചുപിടിക്കാനും മത്സരാധിഷ്ഠിത ടെലികോം മേഖലയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമാണ് ബിഎസ്എൻഎൽ 4G വിപുലീകരണത്തിനുള്ള ശ്രമം. നേരത്തെ ₹25,000 കോടി നിക്ഷേപിച്ച് 4G സേവനങ്ങൾ ആരംഭിച്ചിരുന്നു, ഇപ്പോൾ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനായി ₹47,000 കോടി കൂടി നിക്ഷേപിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്.