Hot Posts

6/recent/ticker-posts

കോട്ടയം ജില്ല ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ചെമ്മലമറ്റത്ത്

ചെമ്മലമറ്റം: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കോട്ടയം റവന്യൂ ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിന് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ആതിഥേയത്വം വഹിക്കും. കോട്ടയം ജില്ലയിലെ 13 സബ്ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആണ് ഇതിൽ മാറ്റുരയ്ക്കുന്നത്.  
സബ്ജൂനിയർ, ജൂനിയർ, സീനിയർ, എന്നീ വിഭാഗങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ട്. 150ൽ പരം കുട്ടികളാണ് ഇതിൽ മത്സരിക്കുന്നത്. ആറു വിഭാഗങ്ങളിലും ആദ്യ രണ്ടു സ്ഥാനം നേടുന്നവർ  പാലക്കാട്ടു വച്ചു നടക്കുന്ന സംസ്ഥാന ചെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിക്കും. 
വെള്ളിയാഴ്ച രാവിലെ 8 30ന് രജിസ്ട്രേഷൻ ആരംഭിക്കും. 9 30ന് മത്സരങ്ങളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, സ്കൂൾ മാനേജർ സെബാസ്റ്റ്യൻ കൊല്ലൻപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ കരുക്കൾ നീക്കി നടത്തപ്പെടുന്നു.  

ലോക ഫെഡറേഷൻ, ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ എന്നിവയുടെ നിയമാവലി പ്രകാരം ലീഗ് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടത്തുന്നത്.

ലോക യൂത്ത് ഒളിമ്പ്യാഡ്, കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി സംസ്ഥാന- ദേശീയ- അന്തർദേശീയ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള അന്താരാഷ്ട്ര ആർബിറ്റർ, ചെമ്മലമറ്റം സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ ജിസ്മോൻ മാത്യു മത്സരങ്ങൾ നിയന്ത്രിക്കും.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം