Hot Posts

6/recent/ticker-posts

പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക്സ് ബിജോയിയെ രാമപുരം കോളേജ് ആദരിച്ചു

രാമപുരം: ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ  പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക്സ് ബിജോയിയെ രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആദരിച്ചു. 2014 ൽ ഏയ്ഞ്ചൽസ് സിനിമയിലൂടെ സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ച ജെയ്‌ക്സ് ബിജോയി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.  
അയ്യപ്പനും കോശിയും, കൽക്കി, നരിവേട്ട, കിംഗ് ഓഫ് കൊത്ത, കടുവ, ലോക തുടങ്ങിയ മലയാള സിനിമകൾക്ക് സംഗീതം നൽകിയത് ജെയ്‌ക്സ് ബിജോയിയാണ്. 
പാലാപ്പള്ളി തിരുപ്പള്ളി, മിന്നൽവള, കൺമണിപ്പൂവേ.. തുടങ്ങിയ നിരവധി ഹിറ്റ്‌ സിനിമാ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച സംഗീത സംവിധായകനാണ് ജെയ്‌ക്സ്. 

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ജെയ്‌ക്സ് ബിജോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത ശിൽപ്പം ശ്രദ്ധേയമായി.

പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ് കോറിനേറ്റർമാരായ ജോബിൻ പി മാത്യു, ഷീബാ തോമസ്, സുമേഷ് സി എൻ, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി ജെ, വൈസ് ചെയർപേഴ്സൺ അനിറ്റ ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം