Hot Posts

6/recent/ticker-posts

കുരുന്നുകൾക്കായി ജില്ലയിൽ 121 വർണക്കൂടാരങ്ങൾ

കോട്ടയം: വർണക്കൂടാരത്തിൻ്റെ നിറശോഭയിൽ ജില്ലയിലെ 121 പ്രീ പ്രൈമറി സ്കൂളുകൾ. 16 ഇടത്തു കൂടി നടപ്പാക്കിയാൽ പദ്ധതിയില്‍ ജില്ലയ്ക്കു 100 ശതമാനം നേട്ടമാകും.
സ്റ്റാർസ് (സ്ട്രെംഗ്തണിംഗ്, ടീച്ചിംഗ്, ലേണിംഗ് ആന്‍റ് റിസള്‍ട്സ് ഫോർ ദ സ്റ്റേറ്റ്) പരിപാടിയുടെ ഭാഗമായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ  നവീകരിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം.  സമഗ്രശിക്ഷ കേരളം ആണ് വർണ്ണക്കൂടാരം നടപ്പാക്കുന്നത്.
കുരുന്നുകൾക്ക് ശാസ്ത്രീയ രീതിയിലുള്ള ശിക്ഷണത്തിന് കളിയിടം, വരയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, ആട്ടവും പാട്ടും, ശാസ്ത്രയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവ ഇടം, നിർമാണ ഇടം, ഇ-ഇടം, പുറം കളിയിടം, അകം കളിയിടം എന്നിങ്ങനെ 13 ഇടങ്ങളാണ് വർണക്കൂടാരത്തിൽ ഒരുക്കിയിട്ടുള്ളത്.


ഓരോ സ്കൂളിലും രണ്ടുലക്ഷം രൂപ ചെലവിട്ട് ടെലിവിഷൻ, സൗണ്ട് സിസ്റ്റം, എൽ.സി.ഡി പ്രൊജക്ടർ, സൗണ്ട് റെക്കോർഡർ എന്നിവയും ഒരു ലക്ഷം രൂപ വിലവരുന്ന കളി ഉപകരണങ്ങളും  അനുവദിച്ചു. സ്കൂളുകളുടെ അകവും പുറവും ചുറ്റുമതിലുമെല്ലാം വർണ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കി.


2020- 21 അധ്യയന വർഷമാണ് പദ്ധതി ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തില്‍  മൂന്നു സ്കൂളുകളിൽ 15 ലക്ഷം രൂപ വീതം അനുവദിച്ചു. പിന്നീട് ഒരു സ്കൂളിന്  പത്തു ലക്ഷം രൂപ വീതവും.   ആദ്യ വർഷം  ഒരു സ്കൂളിലും  അടുത്ത വര്‍ഷം 14 സ്കൂളിലും നടപ്പാക്കി. 2022-23ൽ 30 സ്കൂളിലും 2023-24 ൽ 42 സ്കൂളിലും  2024-25 വർഷം 34 സ്കൂളിലും പദ്ധതി ആരംഭിച്ചു. 
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ടുള്ള പഠന പ്രവർത്തനങ്ങളിലൂടെ  വിജ്ഞാന വിപുലീകരണവും സ്വഭാവ രൂപീകരണവും സാധ്യമാകുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു. പദ്ധതിയുടെ ഭാഗമായി  അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. 
പദ്ധതി നടത്തിപ്പിനായി സ്കൂളുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്‍റ്, വാർഡ് അംഗം, പി.ടി.എ, എസ്.എം.സി  അംഗങ്ങൾ, പ്രാദേശിക വിദഗ്ധർ, വിദ്യാലയ വികസനസമിതി അംഗങ്ങൾ, സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന  സമിതികളും രൂപീകരിച്ചിട്ടുണ്ട്.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം