Hot Posts

6/recent/ticker-posts

ആരോഗ്യ സുരക്ഷ ഉറപ്പാക്കി കോട്ടയം: കുടുംബാരോഗ്യ കേന്ദ്രങ്ങൾ-75, ജനകീയാരോഗ്യ കേന്ദ്രങ്ങൾ-333

കോട്ടയം: സർക്കാർ ആശുപത്രികളെക്കുറിച്ചുള്ള പതിവു സങ്കൽപ്പങ്ങൾ പഴങ്കഥയായ കാലഘട്ടത്തിൽ കോട്ടയം ജില്ലയ്ക്ക് സ്വന്തമായത് 75 കുടുംബാരോഗ്യ കേന്ദ്രങ്ങളും 333 ജനകീയ ആരോഗ്യ കേന്ദ്രങ്ങളും. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 19 എണ്ണം ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരമായ എൻ.ഒ.എ.എസും നേടി.
പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളെ  2017 മുതലാണ്  കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി (എഫ്.എച്ച്.സി)ങ്ങളാക്കി മാറ്റിത്തുടങ്ങിയത്. എട്ടുവർഷം കൊണ്ട് 25 കോടി രൂപയിലേറെ  ചെലവഴിച്ച് ജില്ലയിലെ ഒൻപതു നിയോജകമണ്ഡലങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങൾ ഒരുക്കി. വൈക്കം, പൂഞ്ഞാർ, കടുത്തുരുത്തി, പുതുപ്പള്ളി, നിയോജകമണ്ഡലങ്ങളിലായി ആറ് എഫ്.എച്ച്.സികളുടെ നവീകരണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.  
ടിവി പുരം(1.96 കോടി രൂപ), ഞീഴൂർ കാട്ടാമ്പാക്ക് (ഒരു കോടി), തീക്കോയി (ഒരു കോടി), കോരുത്തോട് (3.65 കോടി), കാളകെട്ടി (1.50 കോടി), വാകത്താനം (2.42 കോടി) എന്നിവയാണ് നവീകരണം നടക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ഫണ്ടുപയോഗിച്ചാണ് വികസനം സാധ്യമാക്കിയത്.

കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. രജിസ്ട്രേഷൻ കൗണ്ടർ, മൂന്ന് ഒ.പി മുറികൾ, പ്രാഥമിക പരിശോധന, കണ്ണു പരിശോധന, നിരീക്ഷണം, നെബുലൈസേഷൻ, മുലയൂട്ടൽ, ഡ്രസിംഗ് എന്നിവയ്ക്കുള്ള മുറികൾ, ഫാർമസി, ലാബ്, വിശാലമായ രോഗി സൗഹൃദ കാത്തിരിപ്പു സ്ഥലം, നഴ്‌സിംഗ് സ്റ്റേഷൻ, ഇ ഹെൽത്ത് സംവിധാനം, പൊതുജനങ്ങൾക്കും- ജീവനക്കാർക്കും പ്രത്യേകം ടോയ്ലറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ കേന്ദ്രങ്ങളിൽ ഈവനിംഗ് ഒ.പി സൗകര്യവുമുണ്ട്.

രണ്ടാം നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 333 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കി. ഏഴു ലക്ഷം രൂപയാണ് ഒരു ജനകീയ ആരോഗ്യകേന്ദ്രത്തിനായി ചെലവഴിച്ചത്. എല്ലാ കേന്ദ്രങ്ങളിലും മിഡ്ലെവൽ സർവീസ് പ്രൈാവൈഡർ(എം.എൽ.എസ്.പി) ജീവനക്കാരെയും നിയോഗിച്ചു.
ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ  പ്രാഥമിക ചികിത്സയ്ക്കായി 36 ഇനം മരുന്നുകൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യപരിശോധന, കൗമാര, വാർധക്യ കാലങ്ങളിലെ ആരോഗ്യപരിശോധന, ജീവിതശൈലീ രോഗ പ്രതിരോധത്തിനായി യോഗ, വ്യായാമം എന്നിവയ്ക്കായുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം