കോട്ടയം: സാമ്പത്തിക വർഷത്തിന്റെ ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ ജില്ലയിൽ 9467കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം അറിയിച്ചു.
കോട്ടയം ലീഡ് ബാങ്ക് എസ്ബിഐയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു.

