Hot Posts

6/recent/ticker-posts

കോഴാ ഫാം ഫെസ്റ്റിന് തുടക്കം

കോട്ടയം: കൂടുതൽ വരുമാനം ലഭിക്കുന്ന കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്നും കാലത്തിനനുസരിച്ചുള്ള വൈവിധ്യവത്കരണത്തിന് കൃഷി വകുപ്പ് ഉദ്യോസ്ഥർ പിന്തുണ നൽകണമെന്നും സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കാർഷിക വികസന- കർഷക ക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കോഴാ ഫാം ഫെസ്റ്റ് -'ഹരിതാരവം 2കെ25' കുറവിലങ്ങാട് കോഴായിലെ ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിലൂടെ ആഭ്യന്തര ഉൽപാദനം 5.5 ലക്ഷം ടണ്ണിൽ നിന്ന് 17.5 ലക്ഷം ടണ്ണായി ഉയർന്നു. പ്രവാസികളുടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കി സഹകരണ വകുപ്പ് ആരംഭിച്ച പദ്ധതി വൻ വിജയമാണ്. പദ്ധതി നടപ്പാക്കിയ പത്തനംതിട്ടയിൽ ആദ്യ വർഷത്തിൽ തന്നെ 3.5 കോടി രൂപ ലാഭമുണ്ടാക്കാനായെന്നും മന്ത്രി പറഞ്ഞു.


അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോൺസൺ തോമസ് കൊട്ടുകാപ്പള്ളി, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ മിനി മത്തായി, ന്യൂജൻറ് ജോസഫ്, മത്തായി മാത്യു, അംബിക സുകുമാരൻ,  


ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്, പി. എം. മാത്യു, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആശാമോൾ ജോബി, പി.എൻ. രാമചന്ദ്രൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ജോസ്മോൻ മുണ്ടയ്ക്കൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എസ്. ഷിനോ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ  ജി.വി. റെജി എന്നിവർ പങ്കെടുത്തു.
കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് ജില്ലാ കൃഷിത്തോട്ടത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. കൃഷി സാങ്കേതിക പരിശീലന പ്രാദേശിക കേന്ദ്രത്തിൽവെച്ച് 'നെൽകൃഷി വിള വർധനവ് നൂതന സാങ്കേതിക വിദ്യകളിലൂടെ' എന്ന വിഷയത്തിൽ സെമിനാർ നടന്നു
കപ്പ പൊളിക്കൽ, കാർഷിക പ്രശ്‌നോത്തരി, പാചകം എന്നീയിനങ്ങളിൽ മത്സരങ്ങളും രുചിക്കൂട്ട് സംഗമവും  നടന്നു. കുറവിലങ്ങാട് പള്ളിക്കവലയിൽനിന്ന് ആരംഭിച്ച  ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  ഹേമലത പ്രേംസാഗർ ഫ്ളാഗ് ഓഫ് ചെയ്തു. കോഴായിലെ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം, പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് പരിപാടി. മേള 30 ന് സമാപിക്കും.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)