Hot Posts

6/recent/ticker-posts

കുറവിലങ്ങാട് മൈക്രോ ഇറിഗേഷൻ പദ്ധതി നിർമാണത്തിന് തുടക്കം

കോട്ടയം: മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ കാർഷിക മേഖലയിൽ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 
കെ.എം. മാണി സാമൂഹിക സൂക്ഷ്മജലസേചന പദ്ധതിയുടെ ഭാഗമായ കുറവിലങ്ങാട് മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയിടങ്ങളുടെ ഫലപുഷ്ടി ഗണ്യമായി വർധിപ്പിക്കുന്നതിന് സഹായകമാകുന്ന രീതിയിൽ ജലവിഭവ വകുപ്പും കൃഷിവകുപ്പും സഹകരിച്ചുള്ള പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ട്. 

ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയതിലൂടെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 41 ലക്ഷം കുടുംബങ്ങൾക്ക് വെള്ളം ലഭ്യമാക്കാൻ സാധിച്ചു.

ജില്ലയിലെ എല്ലാ വീടുകളിലും കുടിവെളളം എത്തിക്കുന്നതിനായി 4132 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ 383 കോടി രൂപയാണ് നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുറവിലങ്ങാട് കാളിയർ തോട്ടം ജംഗ്ഷനിൽ നടന്ന പരിപാടിയിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, ഗ്രാമപഞ്ചായത്തംഗം വിനു കുര്യൻ, ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, ട്രാവൻകൂർ സിമൻറ്‌സ് ചെയർമാൻ സണ്ണി തെക്കേടം, സൂപ്രണ്ടിംഗ് എൻജിനീയർമാരായ ഡി. സുനിൽ രാജ്, ആർ. പ്രദീപ് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ പി. സുമേഷ് കുമാർ, രാഷ്ട്രീയപാർട്ടി നേതാക്കളായ സിബി മാണി,  ടി.എസ്.എൻ. ഇളയത്, ശശി കാളിയോരത്ത്, ബിജു മൂലംകുഴ, സനോജ് മിറ്റത്താണി, ടി. കെ. ബാബു എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു