Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡ്

രാമപുരം: ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളിൽ ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കോളേജുകൾക്ക് ഏർപ്പെടുത്തിയ 'മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡ്' രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ലഭിച്ചു.
നാക്ക് അക്രഡിറ്റേഷന്റെ ആദ്യ സൈക്കിളിൽ തന്നെ 3.13 പോയിന്റോടുകൂടി 'എ' ഗ്രേഡ് നേടിയതിനാണ് ഈ അംഗീകാരം. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്യൂറൻസ് സെൽ (SLQAC കേരള) സംഘടിപ്പിച്ച 'എക്സലൻഷ്യ 2025' എന്ന ചടങ്ങിന്റെ ഭാഗമായാണ് ഈ അവാർഡ് നൽകിയത്.


തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് പ്രിൻസിപ്പാൾ ഡോ. റെജി വർഗീസ് മേക്കാടൻ, ഐ. ക്യൂ. എ. സി. കോഡിനേറ്റർ കിഷോർ, മുൻ ഐ. ക്യൂ. എ. സി. കോഡിനേറ്റർ സുനിൽ കെ ജോസഫ്, നാക് കോഡിനേറ്റർ ജിബി ജോൺ മാത്യു എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം