ഗ്രാമപഞ്ചായത്തിന്റെ ടൂറിസ്റ്റ് പ്രദേശങ്ങളിൽ മാലിന്യ പ്രശ്നങ്ങൾ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ക്യാമറകൾ 17 സ്ഥലങ്ങളിലും സ്ഥാപിക്കും.
12 സ്ഥലങ്ങളിൽ സോളാർ നിരീക്ഷണ ക്യാമറകളും 5 സ്ഥലങ്ങളിൽ 30 മീറ്റർ പരിധി വരെയുള്ള വിഷ്വലുകൾ ലഭിക്കുന്ന ഐപി ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. എ ഐ ക്യാമറകൾ, ഹ്യൂമൻ ഡിറ്റക്ഷൻ അലാറം, റ്റു വേ ഓഡിയോ തുടങ്ങിയ സംവിധാനങ്ങൾ അടങ്ങിയിട്ടുള്ള നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്.