Hot Posts

6/recent/ticker-posts

കലാമണ്ഡലം മാതൃകയിൽ വാസ്തുശില്പ കരകൗശല പഠനകേന്ദ്രം സ്ഥാപിക്കണം: ജോസ് കെ മാണി

പാലാ: നൂറ്റാണ്ടുകളായി തലമുറകളിലൂടെ വിശ്വകർമ്മജരുടെ പൂർവികരിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട വാസ്തുശില്‍പ്പ കരകൗശല വൈദഗ്ധ്യം പുതിയ തലമുറകളിലേക്ക് പകർന്നു നൽകാനായി കേരളത്തിൽ കലാമണ്ഡലം മാതൃകയിൽ ഒരു വാസ്തുശില്പ കരകൗശല പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു.
വിശ്വകർമ്മ ജനവിഭാഗങ്ങളിലെ പുതുതലമുറയിൽപെട്ട ഭൂരിഭാഗം ആളുകളും അവർ പരമ്പരാഗതമായി ചെയ്തുകൊണ്ടിരുന്ന വാസ്തുശില്പ്പ കരകൗശല മേഖലകളിൽ നിന്നും അകന്നു പോവുകയാണ്. 
അതോടൊപ്പം അവർ സ്വായത്തമാക്കിയ അറിവുകളും നമുക്ക്  നഷ്ടപ്പെടുകയാണ്. ഏതൊരു ആധുനിക സ്ഥാപനങ്ങളിൽ നിന്നും പരിശീലനം സിദ്ധിച്ച സാങ്കേതിക വൈദഗ്ധ്യമുള്ളവരോടും കിടപിടിക്കുന്നവരാണ് പരമ്പരാഗത വിശ്വകർമ്മ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർ.


പാരമ്പര്യ വഴികളിലൂടെയും അനുഭവ സമ്പത്തിലൂടെയുമാണ് അവർ പ്രാഗല്ഭ്യം ഉള്ളവരായി മാറിയത്. നാളിതുവരെ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന വിശ്വകർമ്മ ജരുടെ വാസ്തുശില്പ്പ കരകൗശല തൊഴിലുകൾ അന്യം നിന്നു പോകാൻ പാടില്ല. പല ഭാരതീയ പാരമ്പര്യ നിർമ്മാണ വൈദഗ്ധ്യ കലകളും രീതികളും മുന്നോട്ടു തുടർന്ന് കൊണ്ടുപോകാൻ ആളുകൾ ഇല്ലാത്തതിനാൽ അന്യൻ നിന്ന് പോവുകയുണ്ടായി. ഇനിയുള്ള കാലത്തും അത് ഒഴിവാക്കാൻ കലാമണ്ഡലം മാതൃകയിൽ ഒരു വാസ്തു ശില്പ കരകൗശല സർവ്വകലാശാല സ്ഥാപിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. 


പാലായിൽ വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയൻ പ്രസിഡന്റ് ബിനു സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ സഘടനാ സന്ദേശം നൽകി. വി സുകുമാരൻ, ഷോൺ ജോർജ്, സജേഷ് ശശി, റെജികുമാർ, കെ വി ഷാജി, ബിനു പുള്ളിവേലിൽ, വിപിൻ കെ ദാസ്, ലതികാ ഭാസ്കർ, ഗീതാ രാജു, ശിവജി  അറ്റ്ലസ്, ശശി കിടങ്ങൂർ, സിന്ദു ആണ്ടൂർ, മായാ ബിജു എന്നിവർ സംസാരിച്ചു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ