ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേളയിൽ മുഴുവൻ ഇനങ്ങളിലും പങ്കെടുത്ത ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ് എസ്, എച്ച്എസ്, യുപി വിഭാഗങ്ങളിൽ ഓവറോൾ കിരീടം സ്വന്തമാക്കി.

സയൻസ് മേളയിൽ യുപി എച്ച്എസ് വിഭാഗങ്ങളിൽ മത്സരിച്ച 12 ഇനങ്ങളിൽ എ ഗ്രേഡ് നേടി. ഗണിത വിഭാഗത്തിൽ എച്ച് എസ് മത്സരങ്ങളിൽ 14 ഇനങ്ങളിലും യുപി വിഭാഗത്തിൽ ഏഴ് ഇനങ്ങളിലും മത്സരിച്ച് എ ഗ്രേഡ് നേടി.
സോഷ്യൽ സയൻസ് എച്ച്എസ് വിഭാഗത്തിൽ വർക്കിംഗ് മോഡൽ ,ന്യൂസ് റീഡിംഗ്,ലോക്കൽ ഹിസ്റ്ററി എന്നിവയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ഉൾപ്പെടെ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയിൽ എച്ച് എസ് വിഭാഗത്തിൽ പങ്കെടുത്ത 20 ഇനങ്ങളിൽ 19 ഇനങ്ങളിലും ജില്ലാതലത്തിലേക്ക് യോഗ്യത നേടി.
യുപി വിഭാഗത്തിൽ പങ്കെടുത്ത പത്ത് കുട്ടികളിൽ മുഴുവൻ കുട്ടികളും എ ഗ്രേഡ് നേടി 'ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിംഗ് ആനിമേഷൻ ഡിസൈനിംഗ് മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ് എന്നിവ ഉൾപ്പെടെ വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്.

