തീക്കോയിൽ I N T U C മഹാത്മാ ഗാന്ധി അനുസ്മരണയോഗവും പുഷ്പാർച്ചനയും ശുചീകരണവും നടത്തി
October 05, 2025
തീക്കോയി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു I N T U C തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണ യോഗവും പുഷ്പാർച്ചയും ശുചീകരണവും നടത്തി. തീക്കോയി സഹകരണ ബാങ്ക് ജംഗ്ഷനിൽ കൂടിയ യോഗത്തിൽ സുരേഷ് PG അദ്ധ്യക്ഷത വഹിച്ചു.
I N T U C സംസ്ഥാന കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ് V J ജോസ് ഉദ്ഘാടനം ചെയ്തു. ബിനോയി ജോസഫ് I N T U C ജില്ല ജനറൽ സെക്രട്ടറി, അനുപ്ദാസ്, റെജി കടപുഴ, ബിജു E K, സജി ദാമോദരൻ, റെജി വാഴയിൽ, ജിജി ജോർജ്, ജോബി അഭിരാകുന്നേൽ തുടങ്ങി ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.