കോട്ടയം: അറുപത്തി ഒന്നാം വർഷം പിന്നിടുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ ജന്മദിനം നാടാകെ ചുവപ്പും വെള്ളയും കലർന്ന ഇരുവർണ്ണ കൊടി വാനംമുട്ടെ ഉയർത്തി പാർട്ടി പ്രവർത്തകർ ആവേശത്തോടെ ആഘോഷമാക്കി.
പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തി ദിനാചരണത്തിന് തുടക്കമിട്ടു. 
തുടർന്ന് കെ.എം. മാണി യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കേക്ക് മുറിച്ച് ജൻമദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.