Hot Posts

6/recent/ticker-posts

ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം

രാജ്യവ്യാപകമായി 72,000 ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിനു ഭൂമി കണ്ടെത്തണമെന്നു സംസ്ഥാനങ്ങൾക്കു നിർദേശം. സ്ഥലം കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടത്. പിഎം ഇ–ഡ്രൈവ് പദ്ധതിയുടെ ഭാഗമായി 2,000 കോടി രൂപ വീതം ഇൻസെന്റീവും സംസ്ഥാനങ്ങൾക്കു കിട്ടും. 
ചാർജിങ് സ്റ്റേഷനുകളുടെ അഭാവം കൊണ്ടു മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ ഇവി ചാർജിങ് സംവിധാനം കാര്യക്ഷമമല്ലെന്ന് നിതി ആയോഗും വിമർശിച്ചിരുന്നു. കേന്ദ്ര സബ്സിഡി ഉപയോഗിച്ചു വിവിധയിടങ്ങളിൽ സ്ഥാപിച്ച 4,500 ചാർജറുകളിൽ 251എണ്ണം മാത്രമേ ശരിയായി പ്രവർത്തിക്കുന്നുള്ളൂ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഓഫിസുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ ചാർജർ വയ്ക്കുന്നതിനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കും. മറ്റു സ്ഥലങ്ങളിൽ ചാർജർ വയ്ക്കാൻ ചെലവാകുന്നതിന്റെ 80% തുകയും നൽകും. ഇന്ത്യയിൽ നിർമിച്ച ചാർജർ തന്നെ വയ്ക്കണമെന്നും നിർദേശമുണ്ട്.  
നോഡൽ ഏജൻസികളുടെ രൂപീകരണം, ചാർജിങ് കേന്ദ്രങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇവി ചാർജിങ് സ്റ്റേഷനുകളിൽ ട്രാൻസ്ഫോമർ ഉൾപ്പെടെ വേണ്ടതിനാൽ ഇതിനാവശ്യമായ സ്ഥല സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. 
കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുള്ള സംസ്ഥാനങ്ങൾക്കു ആദ്യം പദ്ധതിരേഖ നൽകി ആനുകൂല്യം നേടാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിതി ആയോഗിന്റെ കണക്കനുസരിച്ച് ഡൽഹി, ചണ്ഡിഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണു കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുള്ളത്. 
സംസ്ഥാന സർക്കാരുകൾക്കു പുറമേ, കേന്ദ്ര മന്ത്രാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയാറാക്കി നൽകാം. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ ലോക്സഭയിൽ നൽകിയ കണക്കനുസരിച്ച് ഓഗസ്റ്റ് ഒന്നു വരെ രാജ്യത്താകെ 29,200 ഇവി പബ്ലിക് ചാർജിങ് സ്റ്റേഷനുകളുണ്ട്.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി