പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശു പത്രിക്ക് വീണ്ടും ജോസ് കെ മാണിയുടെ സഹായഹസ്തം. ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിനായി പുതിയ വാഹനം പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കി.

സ്വന്തമായി വാഹന സൗകര്യം ലഭ്യമായതോടെ രോഗിയെ തേടി ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും വളരെ വേഗം എത്തുവാൻ സൗകര്യമായ തായി സൂപ്രണ്ട് ഡോക്sർ ടി.പി.അഭിലാഷ് പറഞ്ഞു.


ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എംപി.വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. നിർ ധന രോഗികൾക്ക് ആരോഗ്യ പരിരക്ഷക്കായ് കൂടുതൽ കരുതലും സൗകര്യങ്ങളും ഇനിയും ലഭ്യമാക്കുമെന്ന് ജോസ്.കെ.മാണി എം.പി.അറിയിച്ചു.
ചടങ്ങിൽ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിജി ജോ ജോ ,ലിസ്സി കുട്ടി മാത്യു, ആൻ്റോ പടിഞ്ഞാറേക്കര ,ഷാജു തുരുത്തൻ, സാവിയോ കാവുകാട്ട്, ലീന സണ്ണി, ബൈജു കൊല്ലംപറമ്പിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായഷാർളി മാത്യു, ബിജു പാലൂപവൻ, ജയ്സൺമാന്തോട്ടം, കെ.എസ്.രമേശ് ബാബു, ആർ.എം.ഒ.ഡോ: രേഷ്മ സുരേഷ് എന്നിവരും പ്രസംഗിച്ചു.