Hot Posts

6/recent/ticker-posts

'റൺ പാലാ റൺ' കൂട്ട ഓട്ടം പാലായിൽ

പാലാ: ഇംഗ്ളണ്ടില്‍ തുടങ്ങി ഇന്ന്‌ ലോകമെമ്പാടും വന്‍ പ്രചാരം നേടിയ പാർക് റൺ (parkrun) മാതൃകയില്‍ പാലായില്‍ റൺ പാലാ റൺ കൂട്ട ഓട്ടം നടത്തുന്നു. പരമ്പരയിലെ ആദ്യ റൺ പാലാ റൺ മത്സരം നാലാം തിയതി ശനിയാഴ്ച രാവിലെ  6.30ന് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ എം. എൽ. എ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്യും. 3 കിലോമീറ്റർ, 6 കിലോമീറ്റർ  വിഭാഗങ്ങളിൽ ആണ് മത്സരം (ഓട്ടം/ നടത്തം) നടത്തുന്നത്.
എല്ലാ ഒന്നാം ശനിയാഴ്ചയും രാവിലെ 6.30 മുതൽ 7.30 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ,  പാലാ മാരത്തണ് നേതൃത്വം കൊടുക്കുന്ന സെന്റ് തോമസ് കോളേജ് പാലാ,  എഞ്ചിനീയർസ് ഫോറം പാലാ, ലയൻസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318ബി എന്നിവർ ചേർന്ന് നടത്തുന്ന ഈ പ്രോഗ്രാം ആരോഗ്യമുള്ള പാലാ എന്ന ആശയം മുന്നോട്ടു വയ്ക്കുന്നു.
പാർക്റൺ എന്നത് ലോകമെമ്പാടുമുള്ള പൊതുപാർക്കുകളിലും തുറസ്സായ സ്ഥലങ്ങളിലും ഓരോ ആഴ്ചയും നടക്കുന്ന, സൗജന്യവും സമൂഹം നേതൃത്വം വഹിക്കുന്നതുമായ ഓട്ട–നടത്ത പരിപാടിയാണ്. ഇത് ആദ്യം 2004-ൽ ലണ്ടനിലെ ബുഷി പാർക്കിൽ വെറും 13 ഓട്ടക്കാരുമായി ആരംഭിച്ചു. ചെറിയൊരു ആശയം പിന്നീട് ആഗോള ആരോഗ്യ പ്രസ്ഥാനമായി വളർന്നു.
ഇന്ന്, പാർക്ക് റൺ 20-ത്തിലധികം രാജ്യങ്ങളിൽ, 90 ലക്ഷത്തിലധികം പേരെ രജിസ്റ്റർ ചെയ്ത പങ്കാളികളാക്കി, ആയിരക്കണക്കിന് പരിപാടികൾ ഓരോ ശനിയാഴ്ചയും രാവിലെ നടത്തുന്നു. പങ്കെടുക്കുന്നവർക്ക് നടക്കാം, ഓടാം, ജോഗ് ചെയ്യാം, അല്ലെങ്കിൽ സ്വയംസേവകരായി പ്രവർത്തിക്കാം. പ്രവേശന ഫീസ് ഇല്ല, പ്രായപരിധി ഇല്ല, മത്സര സമ്മർദ്ദമില്ല. ലക്ഷ്യം വ്യക്തിപരമായ പുരോഗതിയും ആരോഗ്യവും ആസ്വദിക്കലുമാണ്. 
ഫലങ്ങൾ കൃത്യമായി വെബ്സൈറ്റില്‍ രേഖപ്പെടുത്തപ്പെടുന്നു, അതിനാൽ സ്വന്തം ലോഗിന്‍ വഴി വ്യക്തികള്‍ ക്ക് പുരോഗതി ട്രാക്ക് ചെയ്യാം.  പഠനങ്ങൾ കാണിക്കുന്നത്, പാർക്റൺ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും, സാമൂഹിക ബന്ധങ്ങളും, സമൂഹത്തിലെ ഏകീകരണവും ശക്തിപ്പെടുത്തുന്നുവെന്നാണ്. 
3 കി. മി, 6 കി. മി  എന്ന രീതിയില്‍ ആണ് സമയം രേഖപ്പെടുത്തുന്നത്.  ഓരോ വ്യക്തിക്കും സ്വന്തം ലോഗിൻ വഴി സ്വന്തം ടൈം ഡാറ്റാ (പഴയതും പുതിയതും) കാണുവാനും അത് വഴി സ്വയം പ്രകടനം മെച്ചപ്പെടുത്തുവാനുമുള്ള  അവസരമാണ്. രജിസ്ട്രേഷൻ സൗജന്യമാണ്. പങ്കെടുക്കുന്നവർക്ക് മത്സരശേഷം ലഘുഭക്ഷണവും സംഘടകർ ഒരുക്കുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ചെറി മേനാംപറമ്പിൽ 98465 66483, മാഗ്ഗി മേനാംപറമ്പിൽ 99613 11006, ജിൻസ് കാപ്പൻ 9447712616 
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)