Hot Posts

6/recent/ticker-posts

'റൺ പാലാ റൺ', ആരോഗ്യവും മയക്കുമരുന്ന് രഹിത സമൂഹവും ലക്ഷ്യം

പാലാ: ആരോഗ്യ ബോധവും മയക്കുമരുന്ന് രഹിത സമൂഹത്തിനായുള്ള സന്ദേശവുമായാണ് പ്രഥമ റൺ പാലാ റൺ സീരിസ് ഔദ്യോഗികമായി തുടക്കമിട്ടത്. സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പാലാ എം.എൽ.എ. മാണി സി. കാപ്പൻ മത്സര പരമ്പരയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. 
ചടങ്ങിൽ സംസാരിച്ച മാണി സി കാപ്പൻ എംഎൽഎ, ഇത്തരം പരിപാടികൾ ജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുവഹിക്കും എന്ന് പറഞ്ഞു. ആരോഗ്യപരമായ ശീലങ്ങൾ പിന്തുടരുന്നതിനും മയക്കുമരുന്ന് വിമുക്തമായ ജീവിതം ഉറപ്പാക്കുന്നതിനും ഇത്തരം ശ്രമങ്ങൾ പാലാക്കാരെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.       
പാലായുടെ സാമൂഹിക ആരോഗ്യ ഉത്തരവാദിത്വം ഉയർത്തിക്കാട്ടുന്ന പരിപാടിയായാണ് റൺ പാല റൺ സീരിസ് മാറുന്നത്. വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടെയുള്ള വിവിധതലത്തിലുള്ള ജനങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ ഊർജ്ജം പകർന്നു.  
 പാലാ മാരത്തൺ സംഘാടകരായ പാലാ സെന്റ് തോമസ് കോളേജ് എഞ്ചിനീയേഴ്സ് ഫോറം പാലാ, ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318-ബി എന്നിവർ ചേർന്നാണ് റൺ പാലാ റൺ സംഘടിപ്പിക്കുന്നത്. 
ലയൻസ് ക്ലബ്‌ മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ മാഗി ജോസ് മേനംപറമ്പിൽ, എഞ്ചിനീയർസ് ഫോറം പ്രസിഡന്റ്‌ റിട്ട. ഗ്രൂപ്പ്‌ ക്യാപ്റ്റൻ ബാബു ജോസഫ്, ചെറി എ. മേനംപറമ്പിൽ, ഡോ. ജിൻസ് കാപ്പൻ, ജയ്സ് ഡി സാനു എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.    യൂറോപ്യൻ രാജ്യങ്ങളിൽ ജനകീയ പിന്തുണ നേടി മുന്നേറുന്ന ആരോഗ്യപ്രചാരണ പരിപാടിയാണ് ‘പാർക്ക് റൺ’. ഓരോ ശനിയാഴ്ചകളിലും നഗരങ്ങളിലെ പൊതുപാർക്കുകളിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി, വിനോദത്തോടൊപ്പം ഫിറ്റ്നസിനും സമൂഹ ഐക്യത്തിനും പ്രാധാന്യം നൽകുന്ന ഒരു പ്രവർത്തനരീതിയാണ്.
പാർക്ക് റൺ മത്സരാത്മകമായ ഓട്ടമല്ല, മറിച്ച് എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാവുന്ന, ആസ്വാദ്യപരമായ ആരോഗ്യപ്രവർത്തനം എന്നതാണ് പ്രത്യേകത. കുടുംബങ്ങൾ, സുഹൃത്തുക്കൾ, മുതിർന്നവർ, കുട്ടികൾ തുടങ്ങി എല്ലാ തലത്തിലുള്ളവരും പങ്കുചേരുന്ന പാർക്ക് റൺ, സമൂഹ ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപരിപാലനത്തിനുള്ള പ്രചോദനവുമാണ് നൽകുന്നത്.
ആരോഗ്യകരമായ ജീവിതശൈലി പ്രചരിപ്പിക്കുക, ദിവസേന വ്യായാമത്തിന്റെ ആവശ്യകത തിരിച്ചറിയിക്കുക, സമൂഹത്തിൽ സജീവമായ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യൂറോപ്യൻ രാജ്യങ്ങളിൽ പാർക്ക് റൺ വ്യാപകമായി നടക്കുന്നത്.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം