കോട്ടയം: തലനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.

തലനാട് ഗവൺമെൻറ് എൽ.പി. സ്‌കൂളിൽ നടന്ന പരിപാടിയിൽ മലയോര മേഖലയുടെ വികസനത്തിനായി നടപ്പാക്കിയ പ്രവർത്തനങ്ങളും ഭാവി സാധ്യതകളുമാണ് പ്രധാന ചർച്ചാവിഷയങ്ങളായത്.


ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യൻ പി. വർക്കി പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സോളി ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ വത്സമ്മ ഗോപിനാഥ്, രാഗിണി ശിവരാമൻ, ആശാ റിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ഷാജി, സോണി ബിനീഷ്, ഷമീല ഹനീഫ, റോബിൻ ജോസഫ്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺ ഷിനി മോഹൻ, ബി.ഡി.ഒ. എം. സാജൻ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനു ജോഷി, ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ ബിനീഷ് എന്നിവർ പങ്കെടുത്തു.