Hot Posts

6/recent/ticker-posts

പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം

തൊടുപുഴ: പ്രവിശ്യാ ഡി.സി.എൽ ബാഡ്മിൻറ്റൺ ടൂർണമെൻ്റ് (ഡബിൾസ്) ഫോർകോർട്ട് ബാഡ്മിൻറ്റൺ സ്റ്റേഡിയത്തിൽ നടത്തി. മുൻ ദേശീയ സ്കൂൾ ഗെയിംസ് മെഡൽ ജേതാവ് സുബേദാർ എബിൻ ജോയി ഉദ്ഘാടനം ചെയ്തു. 
പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കായിക വേദി ഡയറക്ടർ ജെയ്സൺ പി. ജോസഫ്, റിസോഴ്സ് ടീം കോ- ഓർഡിനേറ്റർ തോമസ് കുണിഞ്ഞി എന്നിവർ പ്രസംഗിച്ചു.      
പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻ റോസ് ജോജിയും എയ്ഞ്ചൽ റോസ് ജോജിയും പ്രതിനിധീകരിച്ച തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂൾ കിരീടം നേടി. ഡിനു ജോർജ് & ഡിറോൺ ജോസഫ് റോബി ടീം പ്രതിനിധാനം ചെയ്ത പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂളിനാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം. നന്മ ലാലു & ഹുദാ ഫാത്തിമ പി. ആർ ടീം (സെൻറ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ് മുവാറ്റുപുഴ), നാരായണൻ അബി & ജോർജ് തോമസ് ടീം (വിമല പബ്ലിക് സ്കൂൾ തൊടുപുഴ) എന്നിവർ രണ്ടാം സ്ഥാനങ്ങൾ കരസ്ഥമാക്കി. 

തൊടുപുഴ കോ - ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ നിഹാൽ അർഷാദ് & വിശ്വജിത്ത് എം ടീമും തൊടുപുഴ വിമലയിലെ ഹന്ന മരിയ ബിബിൻ & അന്ന  സി പ്രജീഷ് ടീമും മൂന്നാം സ്ഥാനങ്ങൾ നേടി. അറക്കുളം സെൻറ് മേരീസ്, കരിമണ്ണൂർ നിർമല, നാകപ്പുഴ സെൻറ് മേരീസ്, മീൻമുട്ടി മാർ മാത്യൂസ് എന്നീ സ്കൂൾ ടീമുകൾക്ക് പ്രോൽസാഹന സമ്മാനങ്ങൾ ലഭിച്ചു. 
സമാപന സമ്മേളനത്തിൽ ബാഡ്മിൻ്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിലേഷ് സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ സമ്മാന വിതരണം നടത്തി. ബിബിൻ ജോസ്, ബിജോയി തോമസ്, ഇമിൽ ക്രിസ്റ്റി സൈമൺ, മെറിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം