Hot Posts

6/recent/ticker-posts

കാരുണ്യയുടെ കരുണയിൽ ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ പാലായിലും

പാലാ: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന സീറോ പ്രോഫിറ്റ് ക്യാൻസർ മെഡിസിൻ വിതരണം പാലായിലും ലഭ്യമാകുന്നു. പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യാ ഫാർമസി വഴിയാക്കും തുഛമായ നിരക്കിലുള്ള മരുന്നുകൾ വിതരണം ചെയ്യുക.
ഉയർന്ന വിലയുള്ള 247 ബ്രാൻ്റഡ് ഓങ്കോളജി മരുന്നുകളാണ് ലാഭം എടുക്കാതെ രോഗികൾക്ക് ലഭ്യമാക്കുക. വിപണിയിൽ ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന മരുന്ന് 93 ശതമാനം വിലക്കുറവിൽ 11892 രൂപയ്ക്ക് ഇവിടെ നിന്നും ലഭിക്കും. വിവിധ ബ്രാൻഡഡ് കമ്പനികളുടെ എഴായിരത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യാ ഫാർമസികൾ വഴി നൽകിവരുന്നത്. 
സീറോ പ്രോഫിറ്റ് ഹൈ വാല്യൂ ആൻ്റി ക്യാൻസർ മെഡിസിൻ  വിതരണത്തിനായി പാലാ ജനറൽ ആശുപത്രിയിലെ കാരുണ്യാ ഫാർമസിയേയും ഉൾപ്പെടുത്തിയതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം അറിയിച്ചു.      
കൂടുതൽ ക്യാൻസർ രോഗികൾ ചികിത്സ തേടുന്ന പാലാ ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് വലിയ ആശ്വാസമാണ് വൻ വിലക്കുറവിൽ മരുന്നുകൾ കൂടി ലഭ്യമാക്കുന്നതോടെ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മരുന്നുവിതരണം താമസിയാതെ ആരംഭിക്കും.
Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
പാമ്പൂരാംപാറ ജലനിധി കുടിവെള്ള പദ്ധതി ഓവർ ഹെഡ് ടാങ്ക് നിർമ്മാണം പൂർത്തിയായി
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.