മീനച്ചിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നുമായി നൂറിലധികം വനിതകൾ പങ്കെടുത്ത പൊതുസമ്മേളനം Dr. കെസിയ സോയിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. കെ എസ് എസ് സംസ്ഥാന വനിതാ പ്രസിഡണ്ട് ആനി ജബ് രാജ് അധ്യക്ഷത വഹിച്ച യോഗത്തിന് ചീഫ് കോർഡിനേറ്റർ സാലിയമ്മ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.
മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും കെ എസ് എസ് സംസ്ഥാന പ്രസിഡന്റ് ജോയ് ജോസഫ് മൂക്കൻതോട്ടം പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. മീനച്ചിൽ കൃഷിഭവൻ കൃഷി ഓഫീസർ രമ്യ R.A മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് കെഎസ്എസ് കോട്ടയം ജില്ല സെക്രട്ടറി ഫിലിപ്പ് ജോണി ന്റെ നേതൃത്വത്തിൽ കാർഷിക ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മികച്ച വനിത കർഷകരെയും വനിത നേതാക്കന്മാരെയും പൊതുസമ്മേളനത്തിൽ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിജയകുമാരി എം എസ് ആശംസകൾ നേരുകയും ജോസ് ജോസഫ് തറപ്പേൽ കൃതഞത അർപ്പിക്കുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും ജയിംസ് വടക്കന്റെ "അഭിമാനിയായ കർഷകൻ" എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി. പൊതുസമ്മേളനത്തോടനുബന്ധിച്ച് കെ എസ് എസ് അകലകുന്നം യൂണിറ്റിന്റെ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും നടന്നു.

