Hot Posts

6/recent/ticker-posts

പാലായിൽ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും ഡോ.സച്ചിദാനന്ദസ്വാമികൾക്ക് സ്വീകരണവും

പാലാ: ശിവഗിരിമഠം ഗുരുധർമ്മപ്രചരണ സഭ പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ ഏകദിന ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും ശിവഗിരിമഠാധിപതി ഡോ. സച്ചിദാനന്ദസ്വാമികൾക്ക് സ്വീകരണവും മാർച്ച് എട്ടിന് പാലായിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചെത്തിമറ്റം കരുണാ ആയുർവ്വേദാശുപത്രി ഹാളിൽ രാവിലെ 9.30നു നടക്കുന്ന ഉദ്ഘാ ടനസമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് റ്റി.എൻ. ജഗന്നിവാസ് അധ്യക്ഷത വഹിക്കും. വി.എൻ. വേണുഗോപാൽ ഗുരുസ്‌മരണ നടത്തും. പരിഷത്തിൻ്റെ ഉദ്ഘാടനം ഗുരുധർമ്മ പ്രചരണസഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നിർവ്വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ്റ് അനിരുദ്ധൻ മുട്ടുപുറം, ജില്ലാ ജോയിൻ്റ് സെക്രട്ടറി മോഹനൻ പൂഞ്ഞാർ, മാതൃസഭ മണ്ഡലം സെക്രട്ടറി സതി ബൈജു എന്നിവർ പ്രസംഗിക്കും. മണ്ഡലം സെക്രട്ടറി റ്റി.കെ. വാരിജാക്ഷൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഇ.ജി. ഹരിഹരൻ നന്ദിയും പറയും. തുടർന്ന് 'ശ്രീനാരായണ ഗുരുദേവ-മഹാത്മാഗാന്ധി സമാഗമം' എന്ന വിഷയത്തിൽ സ്വാമി അസംഗാനന്ദഗിരി പഠനക്ലാസ് നയിക്കും. 12 മണിക്ക് സഭാ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല 'ഗുരുധർമ്മ പ്രചരണസഭയുടെ പ്രസക്തി വർത്ത മാനകാലത്തിൽ' എന്ന വിഷയത്തിൽ ക്ലാസെടുക്കും.

ഉച്ചയ്ക്ക് രണ്ടിന് 'ധനം വിദ്യയാകണം, വിദ്യ സേവനമാകണം' എന്ന വിഷയത്തിൽ ഗോവ ഇൻകംടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ ഐആർഎസ് ക്ലാസ് നയിക്കും.

മൂന്നിനു നടക്കുന്ന സമാപനസമ്മേളനം ശിവഗിരിമഠം പ്രസിഡൻ്റ് ബ്രഹ്മശ്രീ ഡോ. സച്ചിദാനന്ദസ്വാമികൾ ഉദ്ഘാടനം ചെയ്യും. കേന്ദ്രസമിതി അംഗം ഡോ. പി.ജി. സതീ ഷ്ബാബുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സുജാതാ സത്യൻ ഗുരുസ്മ‌രണ നടത്തും. ജില്ലാ വൈസ് പ്രസിഡൻ്റ് തമ്പി കളത്തൂർ, ജില്ലാ സെക്രട്ടറി സി.എം. വിജയൻ, മാതൃസഭ മണ്ഡലം പ്രസിഡൻ്റ് അമ്മിണി ഹരിഹരൻ തുടങ്ങിയവർ പ്രസംഗിക്കും. ഭോപ്പാൽ യൂണിവേഴ്‌സിറ്റിയുടെ ഡോക്‌ടറേറ്റ് ലഭിച്ച സച്ചിദാനന്ദസ്വാമികൾക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികൾ സമർപ്പിക്കും.

മികച്ച ഗുരുധർമ്മ പ്രചരണസഭ പ്രവർത്തകനുള്ള അവാർഡ് ജേതാവ് ഷിബു മൂലേ ടം, കരൂർ ഗ്രാമപഞ്ചയത്തംഗം സജിനി ഷൈൻ എന്നിവർക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപ ഹാരം ഡോ, സച്ചിദാനന്ദസ്വാമികൾ നൽകും. മണ്ഡലം വൈസ് പ്രസിഡൻ്റ് വി.കെ. ഹരി ദാസ് സ്വാഗതവും ട്രഷറർ വി.എൻ. സജി നന്ദിയും പറയും. തുടർന്ന് 'ഗുരുദേവൻ്റെ മഹാ പരിനിർവ്വാണ ശതാബ്‌ദി' എന്നവിഷയത്തിൽ സച്ചിദാനന്ദസ്വാമികൾ ക്ലാസ് നയിക്കും.

പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സഭാ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, മണ്ഡലം പ്രസിഡന്റ് റ്റി.എൻ. ജഗന്നിവാസ്, വൈസ് പ്രസിഡൻ്റ് വി.കെ. ഹരിദാസ്, സെക്രട്ടറി റ്റി. കെ. വാരിജാക്ഷൻ, ജോയിൻ്റ് സെക്രട്ടറി ഇ.ജി. ഹരിഹരൻ, ട്രഷറർ വി.എൻ. സജി തുടങ്ങിയവർ പങ്കെടുത്തു.
Reactions