Hot Posts

6/recent/ticker-posts

മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ധാരാവിയില്‍ മരണം ഏഴായി.


മുംബൈ∙ മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ധാരാവിയില്‍ മരണം ഏഴായി. പുനെയില്‍ നാല് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 165 ലേക്ക് ഉയര്‍ന്നു. 2,515 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്.
സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് 11 കോടി ജനങ്ങളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനം കടന്നുപോകുന്നത്. മുംബൈയിൽ മാത്രം കോവിഡ് മരണം 100 കടന്നു. മഹാനഗരത്തിലെ രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ആരോഗ്യപ്രവര്‍ത്തകരിലെ രോഗവ്യാപനം തുടരുകയാണ്. ഭാട്യ ആശുപത്രിയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ 4 മലയാളി നഴ്സുമാര്‍ നേരത്തെ കോവിഡ് പോസിറ്റീവായിരുന്നു. മുംബൈയില്‍ മാത്രം 70 മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
പൊലീസുകാരിലും രോഗം കണ്ടെത്തുന്നത് ആശങ്കവര്‍ധിപ്പിക്കുന്നു.  മുമ്പ്ര സ്റ്റേഷനിലെ 3 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ധാരാവിയില്‍ സ്ഥിതി രൂക്ഷമാണ്. ചേരിയില്‍ 55 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. താമസക്കാരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചേരിനിവാസികള്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വീന്‍ മരുന്ന് നല്‍കി തുടങ്ങി. അതേസമയം, സംസ്ഥാനത്താകെ 248 പേര്‍ ഇതുവരെ രോഗമുക്തരായി.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍