Hot Posts

6/recent/ticker-posts

ഫുട്ബോൾ സൂപ്പർതാരം നെയ്മറിന്റെ മാതാവിന് പുതിയ പങ്കാളി! മകനെക്കാൾ 6 വയസിന് ഇളയ യുവാവ്!


റിയോ ഡി ജനീറോ: ബ്രസീലിന്റെ ഫുട്ബോൾ സൂപ്പർതാരം നെയ്മറിന്റെ മാതാവ് നദീനെ ഗോൺസാൽവസ് സാന്തോസ് തന്റെ മകനേക്കാൾ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിങ്ങിലെന്ന് റിപ്പോർട്ട്. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നർ റിബെയ്റോയുമായി 2016 മുതൽ പിരിഞ്ഞുതാമസിക്കുന്ന 52 കാരിയായ നദീനെ ഗോൺസാൽവസ്, 22 വയസ്സ് മാത്രം പ്രായമുള്ള യുവാവുമായാണ് ഡേറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഇവർ ഇൻസ്റ്റഗ്രാമിൽ ചിത്രം സഹിതം പോസ്റ്റുമിട്ടു.  കംപ്യൂട്ടർ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ ജീവിത പങ്കാളി! ‘ചില കാര്യങ്ങൾ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.


View this post on Instagram

A post shared by Nadine Gonçalves (@nadine.goncalves) on

പുതിയ ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോൺസാൽവസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടിൽ കമന്റായി ആശംസകളറിയിച്ചവരിൽ സാക്ഷാൽ നെയ്മർ ജൂനിയറുമുണ്ട്! ‘Be happy mom, love you’ എന്നാണ് നെയ്മർ എഴുതിയത്. മുൻ ഭർത്താവ് വാഗ്നർ റിബെയ്റോയും ആശംസകളറിയിച്ചിട്ടുണ്ട്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍