Hot Posts

6/recent/ticker-posts

ധാരാവിയുടെ ഉള്ളറകളില്‍ ദുരന്തത്തെ മുന്‍കൂട്ടി അറിയിച്ചത് മലയാളത്തിന്റെ മണ്ണില്‍നിന്നും രാജഗിരിയുടെ പഠനസംഘം


കൊച്ചി: ഇന്ന് കോവിഡ്-19 ബാധിച്ച് ലോകമാകെ ഒരു ലക്ഷത്തിലധികം ആളുകള്‍ മരണപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയേറിയ രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ മരണനിരക്ക് വളരെ കുറവാണ്. ഇതിന് കാരണം സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും തന്നെയാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മഹാരാഷ്ട്രയിലെ ധാരാവിയില്‍ ഈ മഹാമാരി എത്തുന്നതിന് മുന്‍പേ അവിടുത്തേ ഉള്‍ചേരികളില്‍ ഓരോ വീടും സന്ദര്‍ശിച്ച ഒരു സംഘമുണ്ട്. ജന നിബിഢമായ ധാരാവിക്കുള്ളില്‍ മഹാമാരിക്ക് അതിന്റെ സര്‍വ്വ ശക്തിയും പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിന് കാരണം കളമശ്ശേരി രാജഗിരി കോളേജില്‍ നിന്നുള്ള ഈ പത്തംഗ സംഘത്തിന്റെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ്.

കഴിഞ്ഞ ജനുവരി 15 നാണ് കളമശ്ശേരി രാജഗിരി കോളേജില്‍ നിന്നും അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ പത്തംഗ സംഘം മഹാരാഷ്ട്രയിലെത്തുന്നത്. പഠനത്തിന്റെ ഭാഗമായ പ്രോജക്റ്റ് തയ്യാറാക്കുകയായിരുന്നു ലക്ഷ്യം. ഒരു മാസത്തോളം നീണ്ടുനിന്ന പഠന പരിപാടികളില്‍ ആറ് പേര്‍ മുംബൈയിലെ ചില പ്രധാന ആശുപത്രികള്‍ പ്രവര്‍ത്തന മേഖലയാക്കിയപ്പോള്‍, നാലുപേര്‍ തീരുമാനിച്ചത് ധാരാവിയില്‍ കോവിഡ് ബോധവത്ക്കരണം നടത്താനാണ്.

ഇന്ത്യയിലെ ആദ്യ കോവിഡ്-19 രോഗം സ്ഥിരീകരിക്കുന്നത് ജനുവരി-30 ന് കേരളത്തിലാണ്. ഇതിനും 15 ദിവസം മുന്‍പേതന്നെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ ഇവര്‍ ബോധവത്ക്കരണം നടത്തിയെന്നതാണ് ഏറ്റവും പ്രാധാന്യമേറുന്നത്. കോട്ടയം തീക്കോയി സ്വദേശിനി ദിയ പയസ്, കാഞ്ഞിരപ്പള്ളി സ്വദേശിനി അഡോള്‍ഫിന സെബാസ്റ്റ്യന്‍, ഇടുക്കി സ്വദേശിനി അനു മോഹന്‍, അങ്കമാലി സ്വദേശിനി സാറ സ്റ്റാന്‍ലിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


മുംബൈ ആസ്ഥാനമായ സ്‌നേഹ എന്ന എന്‍ജിഒ യുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇത്ര വലിയ ജനബാഹുല്യമേറിയ ചേരിക്കുള്ളിലേക്ക് കൊറോണ വ്യാപിച്ചാലുണ്ടാകുന്ന ഭീകരാവസ്ഥ മുന്‍കൂട്ടി മനസ്സിലാക്കി അതിനെ പ്രതിരോധിക്കാന്‍ വേണ്ട മുന്‍കരുതലുകളും ബോധവത്ക്കരണ പരിപാടികളുമാണ് തയ്യാറാക്കിയത്.. അതിനായി പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ചാര്‍ട്ടുകളും വീഡിയോ ദൃശ്യങ്ങളും തയ്യാറാക്കുകയും അവ അടിസ്ഥാനമാക്കി ചേരിയിലെ നിരക്ഷരരായവര്‍ക്കുപോലും മനസ്സിലാകുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് സംഘാംഗമായ വിദ്യാര്‍ത്ഥിനി ദിയ പയസ് പറഞ്ഞു. കോറോണ സംബന്ധിച്ച് ശക്തമായ അവബോധം ചേരിനിവാസികളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.


ചേരി ഉള്‍പ്പെടുന്ന പ്രദേശത്തെ അധികാരികള്‍ പോലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യും മുന്‍പേ മലയാളികള്‍ ഇത് ചെയ്തത് ജനങ്ങളില്‍ ഏറെ അദ്ഭുതമുളവാക്കിയെന്ന് ഇവര്‍ പറയുന്നു. സ്ഥലത്തെ തിരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രമായും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള പരിശീലന ക്ലാസ്സുകള്‍ നടത്തി. ചേരിയിലെ നൂറിലധികം വീടുകളിലും അംഗനവാടികളിലും കയറിയിറങ്ങി വിവരങ്ങള്‍ ചോദിച്ചറിയുകയും സുരക്ഷ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശുചിത്വം പാലിക്കേണ്ടതിന്റെയും കൈകള്‍ വൃത്തിയാക്കേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും ആവശ്യകതകള്‍ ഫെബ്രുവരി 15 വരെ, ഒരു മാസത്തോളം നീണ്ട ദിവസങ്ങളില്‍ ചിത്രങ്ങള്‍ സഹിതം വിശദീകരിക്കുകയായിരുന്നു.

കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ മറ്റ് പ്രോജക്ടുകളുമായി ഇവരോടൊപ്പമെത്തിയ സെബാസ്റ്റ്യന്‍, അല്‍ഫിയ, സാന്ദ്ര, അനീഷ, ഐശ്വര്യ, ആന്‍ എന്നിവരും പങ്കെടുത്തിരുന്നു.  അങ്ങകലെ മുംബൈ വരെ ചെന്ന് വലിയൊരു മഹാമാരിയില്‍ നിന്നും കുറേയേറെ ജനങ്ങളെ രക്ഷപെടുത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇന്ന് കേരളത്തില്‍ അവരവരുടെ വീടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും