Hot Posts

6/recent/ticker-posts

ഉംപന്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ മരണം 72, വന്‍ നാശനഷ്ടം



കൊല്‍ക്കത്ത: അതിതീവ്ര ചുഴലിക്കാറ്റായ ഉംപന്‍ വീശയതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ മരിച്ചവരുടെ എണ്ണം 72 ആയതായ് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതില്‍ 15 മരണവും കൊല്‍ക്കത്തയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്‍ക്കത്തയില്‍ 15, നോര്‍ത്ത് 24 പര്‍ഗനാസില്‍ 18, സൗത്ത് 24 പര്‍ഗനാസില്‍ 17, ഹൗറയില്‍ ഏഴ്, ഈസ്റ്റ് മിദിനപുറില്‍ ആറ്, ഹൂഗ്ലിയില്‍ രണ്ട് എന്നിങ്ങനെയാണ് മരണം. കൊടുങ്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് മമത പറഞ്ഞു.

സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിമാനത്താവളം ഉള്‍പ്പെടെ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. നോര്‍ത്ത്, സൗത്ത് പര്‍ഗാന ജില്ലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ ജില്ലകളില്‍ ജലവിതരണം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നാശനഷ്ടം വിലയിരുത്തുന്നതിനായ് സംസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മമത ബാനര്‍ജി ആവശ്യപ്പെട്ടു. 'നിലവിലെ സ്ഥിതിഗതികള്‍ ശരിയല്ല, ഞാന്‍ പ്രധാനമന്ത്രിയോട് സന്ദര്‍ശനം നടത്താന്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഞാന്‍ ഹെലികോപ്ടറില്‍ നാശനഷ്ടം വിലയിരുത്തും.' മമത പറഞ്ഞു. 




Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്