Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്; 8 പേര്‍ രോഗമുക്തര്‍




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

അതേസമയം ചികിത്സയിലായിരുന്ന എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതില്‍ 14 പേര്‍ വിദേശത്തു നിന്നും (യുഎഇ-എട്ട്, കുവൈറ്റ്-നാല്, ഖത്തര്‍-ഒന്ന്, മലേഷ്യ-ഒന്ന്) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-അഞ്ച്, തമിഴ്നാട്-മൂന്ന്, ഗുജറാത്ത്-ഒന്ന്, ആന്ധ്രപ്രദേശ്-ഒന്ന്) വന്നതാണ്. 177 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയിലുള്ളത്. 510 പേര്‍ രോഗമുക്തരായി.

വിവിധ ജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തിലാണ്. 79,611 പേര്‍ വീടുകളിലും 527 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 49,833 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 48,276 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 6540 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 6265 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1798 സാമ്പിളുകളാണ് പരിശോധിച്ചത്.



Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ: റിസോഴ്സ് പേഴ്സൺ മാരുടെ യോഗം നടന്നു