Hot Posts

6/recent/ticker-posts

പ്രൊഫൈൽ പിക്ചർ ഗാർഡിന്റെ പിൻഗാമി - പ്രൊഫൈൽ ലോക്ക് ഫീച്ചർ


ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്. പ്രൊഫൈൽ ലോക്ക് ചെയ്യുന്നതിനുള്ള ഫീച്ചർ ആണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്.പ്രൊഫൈൽ ലോക്ക് ചെയ്യുന്നതിലൂടെ സുഹൃത്തുക്കൾക്കല്ലാതെ മറ്റാർക്കും പ്രൊഫൈൽ ഫോട്ടോയോ പോസ്റ്റുകളോ ഫോട്ടോകളോ കാണാൻ സാധിക്കില്ല. സ്ത്രീ ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ ഫീച്ചർ. അടുത്ത ആഴ്ചയോടെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാകും.

"പ്രൊഫൈൽ ഫോട്ടോയിലാണ് ഞങ്ങൾ ആദ്യം തുടങ്ങിയത്. കാരണം പ്രൊഫൈൽ ഫോട്ടോ ഡൗണ്ലോഡ് ചെയ്യുന്നതിലും ഷെയർ ചെയ്യുന്നതിലും സ്ത്രീകൾ വളരെ അസ്വസ്ഥരായിരുന്നു. അങ്ങനെ ഞങ്ങൾ ആദ്യം പ്രൊഫൈൽ പിക്ചർ ഗാർഡ് അവതരിപ്പിച്ചു. പിന്നീടാണ് പ്രൊഫൈൽ ഫോട്ടോക്ക് പുറമെ മറ്റു ഫോട്ടോകളിലേക്കും ഇത് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്", ഫേസ്ബുക്ക് പ്രോഡക്ട് മാനേജർ റോക്സ്‌ന ഇറാനി പറഞ്ഞു.

പ്രൊഫൈൽ ലോക്ക് ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാൽ മറ്റൊരാൾക്ക് ഉപയോക്താവിന്റെ പ്രൊഫൈൽ ഫോട്ടോ മാത്രം കാണാൻ സാധിക്കുകയുള്ളൂ. അത് വലുതാക്കുവാനോ പ്രൊഫൈലിലെ മറ്റ് പോസ്റ്റുകൾ കാണാനോ സാധിക്കില്ല. പ്രൊഫൈൽ ലോക്ക് ചെയ്യുമ്പോൾ ഒരു ബ്ലൂ ബാൻഡ് കാണിക്കും.

പ്രൊഫൈലിലെ കൂടുതൽ ഓപ്ഷനുകളിൽ നിന്ന് ഈ ഫീച്ചർ തെരെഞ്ഞെടുക്കാവുന്നതാണ്. ലോക്ക് പ്രൊഫൈലിൽ ടാപ്പ് ചെയ്യുന്നതോടെ ഉപയോക്താവിന് പബ്ലിക്കലി പോസ്റ്റ് ചെയ്യാനാവില്ല. അതിന് ശ്രമിച്ചാൽ പ്രൊഫൈൽ ലോക്ക് ആണെന്ന പോപ് അപ് വരും. പബ്ലിക്കലി പോസ്റ്റ് ചെയ്യാൻ പ്രൊഫൈൽ അൺലോക്ക് ചെയ്യേണ്ടി വരും. മറ്റാളുകൾക്ക് ഉപയോക്താവിനെ പോസ്റ്റുകളിൽ ടാഗ് ചെയ്യാൻ സാധിക്കുമെങ്കിലും ഉപയോക്താവ് അനുവദിക്കുന്നതുവരെ ടൈംലൈനിൽ ഇവ ദൃശ്യമാകില്ല..

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്