Hot Posts

6/recent/ticker-posts

കോവിഡ് കാലത്തെ സൈബർ ആക്രമണങ്ങൾ : കൂടുതൽ കേസുകൾ കേരളത്തിൽ


ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗൺ നാലാം ഘട്ടത്തിലെത്തിയപ്പോൾ സൈബർ ലോകത്തെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഈ കാലയളവിലെ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തിയത് കേരളത്തിൽ ആണെന്ന് കെ 7 കംപ്യൂട്ടിങിന്റെ സൈബർ ത്രെട്ട് റിപ്പോർട്ട് പറയുന്നു. പലതരത്തിലുള്ള സൈബർ കേസുകൾ ആണ് നടന്നിട്ടുള്ളത്. ഇതിൽ ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുത്ത കബളിപ്പിക്കലുകൾ ആണ് കൂടുതൽ.

2020 ഫെബ്രുവരി മുതൽ 2020 ഏപ്രിൽ വരെയുള്ള കാലയളവിലെ സൈബർ കേസുകളുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം ചൂണ്ടിക്കാണിക്കുന്നത് ലോകമെമ്പാടുമുള്ള അഴിമതിക്കാർ വ്യക്തിഗതവും കോർപ്പറേറ്റ് തലത്തിലും കൊറോണ വൈറസ് പരിഭ്രാന്തി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിശദാംശങ്ങൾ, ക്രിപ്റ്റോ കറൻസി അക്കൗണ്ട് എന്നിവയിലേക്ക് ആക്സസ് നേടുകയാണ് സൈബർ ആക്രമികൾ ചെയ്യുന്നത്. ഇതിന് പുറമെ കോവിഡ് 19 സംബന്ധിച്ച ആപ്ലിക്കേഷനുകൾ എന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ ആപ്ലിക്കേഷനുകൾ മുഖേന ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന തട്ടിപ്പും നടക്കുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് കേരളത്തിലാണ്. ഏകദേശം രണ്ടായിരത്തോളം കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം, കണ്ണൂർ, കൊല്ലം, കൊച്ചി എന്നിവിടങ്ങളിൽ യഥാക്രമം 462, 374, 236, 147 ആക്രമണങ്ങൾ ആണ് ഉണ്ടായത്.

സാങ്കേതിക വിദ്യയിൽ പരിചിത വിദ്യാസമ്പന്നരായ ഉപയോക്താക്കൾക്ക് പോലും സൈബർ ആക്രമണങ്ങളിൽ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്