Hot Posts

6/recent/ticker-posts

കൈത്തറി നെയ്ത്ത്ശാലകള്‍ പ്രതിസന്ധിയില്‍


പാലാ : ലോക് ഡൗൺ കാലഘട്ടം സമസ്തമേഖലകളേയും സ്തംഭനാവസ്ഥയിൽ ആക്കിയപ്പോൾ പുറംലോകം അറിയാത്ത ചില ചെറുകിട സംരംഭങ്ങളുമുണ്ട് അത്തരത്തിൽപ്പെട്ട വീടുകളിലും, ചെറിയ കടകളിലും കണ്ടു വന്നിരുന്ന സ്വകാര്യ നെയ്ത്തു ശാലകളും വലിയ ദുരിതത്തിലാണ് ഇപ്പൊഴുള്ളത്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന വിവാഹച്ചടങ്ങും, വിഷുവും, ഉത്സവാഘോഷങ്ങളും ആയിരുന്നു ഇവരുടെ സുവർണ്ണകാലഘട്ടം ഈ അവസരങ്ങളിൽ നെയ്ത്തു തുണികൾക്ക് വൻ ഡിമാന്റാണ്.


ആദ്യകാലങ്ങളിൽ ചെറിയ കുടിൽ വ്യവസായം പോലെ തുടങ്ങിയ നെയ്ത്തു ശാലകൾ കാലമേറെ കഴിഞ്ഞപ്പോൾ സൊസൈറ്റികൾ ആയി മാറി. സൊസൈറ്റികൾ മിക്കവയും പൂട്ടിപ്പോയപ്പോൾ വീണ്ടും വീടുകളിലേക്കും, കടകളിലേക്കും മടങ്ങി .ലോക്ഡൗൺ വന്നതോടെ ഇവരുടെ ജീവിതവും വഴിമുട്ടി.വിവാഹവേളകളും,ഓണം,വിഷു തുടങ്ങി ക്ഷേത്രോത്സവങ്ങളുടെ ആഘോഷവേളകൾ വരെ ഇവരുടെ കൊയ്ത്തുകാലമായിരുന്നു.എന്നാൽ ഇവരുടെ പ്രതിക്ഷകൾ പാടെ തെറ്റിച്ചു കൊണ്ടാണ് ലോക് ഡൗൺ വന്നത്. അടുത്ത ഒരു വർഷത്തേക്ക് നിർമ്മാണ മേഖലയിലേക്ക് ആവശ്യമുള്ള മുടക്കുമുതൽ വരെ ഈ സീസണിൽ നിന്നായിരുന്നു ലഭിക്കുന്നത്.

സർക്കാരിൽ നിന്നും ഈ മേഖലയിൽ ചെറിയ ഒരു തുക ഗ്രാന്റായി നല്കുന്നുണ്ടെങ്കിലും ആ തുക കുറവാണെന്ന് പാലാ ഇടപ്പാടിയിൽ നെയ്ത്ത് കുലത്തൊഴിലാക്കിയ പങ്കജാക്ഷൻ പറയുന്നു. എല്ലാവരും ആഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ നഷ്ടപ്പെടുന്നത്  ചിലരുടെ സന്തോഷങ്ങൾക്കൊപ്പം ജീവിത മാർ​​​ഗവും കൂടിയാണ്. ബി എം ടിവി ന്യൂസ് പാലാ.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്