Hot Posts

6/recent/ticker-posts

വിരമിക്കുന്നതിന് തലേന്ന് ചീഫ് സെക്രട്ടറി നടത്തിയ ഹെലിക്കോപ്റ്റര്‍ യാത്ര ദുരൂഹം; ആരോപണവുമായ് ചെന്നിത്തല



തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയും ഡിജിപിയും പമ്പയിലേക്കു ഹെലിക്കോപ്റ്റര്‍ യാത്ര നടത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.

പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണല്‍ സൗജന്യമായി നീക്കാനുള്ള ഉത്തരവും ഈ യാത്രയ്ക്കു പിന്നാലെ ഇറങ്ങി. സിപിഎം നേതാവ് ചെയര്‍മാനായ കണ്ണൂരിലെ കേരള ക്ലേ ആന്റ് സെറാമിക്‌സ് എന്ന പൊതുമേഖല സ്ഥാപനത്തിനാണ് മണല്‍ നീക്കാനുള്ള കരാര്‍ നല്‍കിയത്. ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ മണലും മണ്ണുമാണ് പമ്പ ത്രിവേണിയില്‍ കെട്ടിടക്കിടക്കുന്നത്. വനം മന്ത്രി പറഞ്ഞത് ഇതിനെ പറ്റി ഒന്നും അറിയില്ലെന്നാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

വനം മേഖലയിലെ നടപടി ക്രമങ്ങള്‍ പാലിക്കാതെ മഴക്കാലം എത്തിയതോടെ ദുരന്ത നിവാരണ വകുപ്പിനെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതില്‍ അവ്യക്തതയും ദുരൂഹതയുണ്ട്. വനസംരക്ഷണ നിയമ പ്രകാരം വനസ്വത്തായി കണക്കാക്കപ്പെടുന്ന മണലും മണ്ണും നീക്കം ചെയ്യാനല്ലാതെ വില്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ