Hot Posts

6/recent/ticker-posts

ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകം; പ്രതിഷേധം ഭയന്ന് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി




വാഷിങ്ടണ്‍: ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വന്‍ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിഷേധക്കാരെ ഭയന്ന് ട്രംപിനെ കുറച്ച് സമയത്തേക്ക് ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയതായ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

പോലീസുകാരന്‍ ജോര്‍ജ് ഫ്‌ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ ദിവസങ്ങളായി പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെ വെള്ളിയാഴ്ച നൂറോളം വരുന്ന പ്രക്ഷോഭകര്‍ വൈറ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സീക്രറ്റ് സര്‍വീസസും യു.എസ് പാര്‍ക് പൊലീസ് ഓഫിസര്‍മാരും ചേര്‍ന്ന് അവരെ തടഞ്ഞെങ്കിലും ഇത്തരത്തിലുള്ള നീക്കം അപ്രതീക്ഷിതമായിരുന്നു. ഈ സമയത്താണ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. ഏകദേശം ഒരു മണിക്കൂറോളം നിലവറയില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹത്തെ മുകള്‍ നിലയിലേക്ക് കൊണ്ടുവന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ ട്രംപിനോടൊപ്പം മെലാനിയയും ബാരണ്‍ ട്രംപും ബങ്കറിലേക്ക് മാറിയിരുന്നോ എന്ന് വ്യക്തമല്ല. ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ നാല്പതോളം നഗരങ്ങളില്‍ ഞായറാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രതിഷേധക്കാരെ നേരിടാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. 46കാരനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന്് മെയ് 25 മുതല്‍ ട്രംപ് ഭരണകൂടത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും