കോട്ടയം: ജില്ലയിൽ ഇന്ന് 187 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 2782 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 184 പേർക്കാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റുമാനൂർ 15, കോട്ടയം, വാകത്താനം11 വീതം, ഈരാറ്റുപേട്ട 10, അയർക്കുന്നം 9, കല്ലറ, കിടങ്ങൂർ, മാഞ്ഞൂർ, പനച്ചിക്കാട് 8 വീതം, എരുമേലി 7, എലിക്കുളം, കറുകച്ചാൽ 6 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അതേസമയം, രോഗം ഭേദമായ 143 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 2245 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6662 പേർ രോഗബാധിതരായി. 4414 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20051 പേരാണ് ക്വാറൻെയിനിൽ കഴിയുന്നത്.
