ന്യൂഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിധ്യം സജീവമായുണ്ടെന്ന് കേന്ദ്രസർക്കാർ. കേരളത്തെ കൂടാതെ മറ്റ് 11 സംസ്ഥാനങ്ങളിലും ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു.
കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജമ്മു കാഷ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് ഐ.എസിൻറെ സാന്നിധ്യം കണ്ടെത്തിയത്. കൂടാതെ ഐഎസ് അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ടോ, ഐ.എസിൻറെ സാന്നിധ്യവുമായോ 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
