Hot Posts

6/recent/ticker-posts

സോളർ കേസ് തന്റേടത്തോടെ നേരിടും ;ഉമ്മൻ ചാണ്ടി - BMTV




തിരുവനന്തപുരം : സോളർ കേസിൽ സിബിഐയെ പേടിയില്ലെന്നും ഇതുവരെ അന്വേഷണങ്ങളെ നേരിട്ടു ഇനിയും തന്റേടത്തോടെ നേരിടുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു . സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടികളിലേക്കു പോവില്ല. ഏത് അന്വേഷണവുമായും സഹകരിക്കും. ന്യായീകരണമല്ല തന്റെ ‍പ്രതിരോധം. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ആരാണു പരാതിക്കാരിയെന്നും പലതും മാറിയും മറിഞ്ഞും വന്നതും ജനം കാണുന്നുണ്ട്.


ഇങ്ങനെ ഒരു കേസുണ്ടെങ്കിൽ പിണറായി വച്ചേക്കുമോ എന്നു ജനം ചിന്തിക്കും. സർക്കാരിന്റെ പരാജയവും നിഷ്ക്രിയത്വവും മറയ്ക്കാനുള്ള തന്ത്രമാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.ആരോപണം ഉയർന്ന് 8 വർഷത്തിനിടെ ഏതെങ്കിലും കോടതിയോ അന്വേഷണ ഏജൻസികളോ ഞങ്ങൾ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ല. എൽഡിഎഫ് സർക്കാർ എത്തി 5 കൊല്ലമായിട്ടും ഒന്നും ചെയ്യാനായില്ല. 3 ഡിജിപിമാരാണ് കേസ് അന്വേഷിച്ചത്. തുടർനടപടികളെടുക്കാൻ കഴിയാതിരുന്ന കഴിവുകെട്ട സർക്കാർ കേസ് എഴുതിത്തള്ളാതെ, ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ സിബിഐക്കു വിടുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.



Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു