Hot Posts

6/recent/ticker-posts

കര്‍ഷകന്‍ മരിച്ചത് റാലിക്കിടെ ട്രാക്ടര്‍ മറിഞ്ഞ്; സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലീസ് - BMTV




ന്യൂഡൽഹി :ട്രാക്ടർ റാലിയ്ക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പോലീസ് .റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചത് സംഘർഷം കൂടുതൽ വഷളാകാൻ കാരണമായി. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാർ റോഡ് ഉപരോധിച്ചു. പോലീസിന്റെ വെടിയേറ്റാണ് നവ്‌ദീപ് മരിച്ചതെന്ന ആരോപണമുയർത്തിയായിരുന്നു ഉപരോധം. രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി.


എന്നാൽ ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഇതിന് ആധാരമായി സിസിടിവി ദൃശ്യങ്ങളും 
ഡൽഹി പോലീസ് പുറത്തുവിട്ടു. ഐടിഒയിൽ പൊലീസ് സ്ഥാപിച്ച മഞ്ഞ ബാരിക്കേഡുകളിൽ തട്ടി നീലനിറത്തിലുള്ള ഒരു ട്രാക്ടർ മറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഗാസിപുരിൽനിന്നുള്ള സംഘത്തിന്റെ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
നവ്ദീപിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞതെന്നും പോലീസിന്റെ വെടിയേറ്റതിനെ തുടർന്നാണ് നവ്ദീപ് ഓടിച്ചിരുന്ന ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും കർഷകർ പറഞ്ഞിരുന്നു. ഡൽഹി–നോയിഡ അതിർത്തിയിലും ട്രാക്ടർ മറിഞ്ഞ രണ്ടു കർഷകർക്ക് പരുക്കേറ്റു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു