Hot Posts

6/recent/ticker-posts

പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ് വൻ വഴിത്തിരിവിൽ - BMTV




കൊച്ചി :എറണാകുളം പുല്ലേപ്പടി റെയിൽവേ ട്രാക്കിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വൻ വഴിത്തിരിവ്. കഴിഞ്ഞ പുതുവൽസര രാത്രിയിൽ എളമക്കര പുതുക്കലവട്ടത്തെ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി ജോബിയെയാണ് കഴിഞ്ഞ ദിവസം റയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഫോർട്ടുകൊച്ചി മാനാശേരി സ്വദേശി ഡിനോയിയെയാണ് പൊലീസ് പിടികൂടിയത്. മോഷണക്കേസിൽ പോലീസിനു തെളിവു ലഭിക്കാതിരിക്കാനാണ് കൂട്ടുപ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയതാണ് എന്നാണ് വെളിപ്പെടുത്തൽ. 


മോഷണമുതൽ പങ്കുവയ്ക്കുന്നതിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നായിരുന്നു പ്രതി ആദ്യം നൽകിയ മൊഴി. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മരിച്ച ജോബിയുടെ വിരലടയാളം പോലീസിന് മോഷണ സ്ഥലത്തുനിന്നു ലഭിച്ചിരുന്നതിനാലാണ് കൊലപ്പെടുത്തിയത് എന്ന് മൊഴി നൽകുന്നത്. ജോബിയുടെ വിരലടയാളം പൊലീസിനു ലഭിക്കാതിരിക്കാനായിരുന്നു കൊലപാതകം. ഇതുവഴി അന്വേഷണം തങ്ങളിലേയ്ക്ക് എത്തുന്നതു തടയുകയായിരുന്നു ലക്ഷ്യം. മോഷണക്കേസിലെ കൂട്ടു പ്രതികളായ സുലു, പ്രദീപ്, മണിലാൽ എന്നിവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതായി പോലീസ് പറയുന്നു. 
എളമക്കരയിൽ മോഷണം നടന്ന വീടിന്റെ ഉടമയുടെ സഹോദര പുത്രനാണ് ഡിനോയ്. പ്രതിയുടെ സഹോദരിയുടെ വിവാഹത്തിനു വീട്ടുടമ പോയ തക്കം നോക്കിയാണ് സുഹൃത്തുക്കളുമായി ചേർന്ന് ഡിനോയ് മോഷണത്തിനെത്തിയത്.




Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്