Hot Posts

6/recent/ticker-posts

ഫേസ്ബുക്കിലൂടെ രാഷ്ട്രീയം വേണ്ട; ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയം കുറയ്ക്കും - BMTV




വാഷിങ്ടണ്‍: ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയം കുറയ്ക്കും. ഫേസ്ബുക്കിലൂടെയുള്ള രാഷ്ട്രീയ ചർച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്.രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയ ഉളളടക്കം കുറയ്ക്കും. ആഗോളതലത്തില്‍ ഈ നയം വിപുലീകരിക്കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. അമേരിക്കയിൽ ജനുവരി ആറിന് നടന്ന കാപിറ്റോൾ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.


പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. കമ്പനിയുടെ  വരുമാനം സംബന്ധിച്ച യോഗത്തിൽ അനലിസ്റ്റുകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.അനീതിക്കെതിരേ സംസാരിക്കുന്നതിനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനോ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകാം. എന്നാല്‍ രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളില്‍ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താല്പര്യമില്ലെന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിച്ച പ്രധാന പ്രതികരണം.''- സക്കർ ബർഗ് പറഞ്ഞു.പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസിലെ ഉപയോക്താക്കള്‍ക്ക് രാഷ്ട്രീയ- സിവിക് ഗ്രൂപ്പുകളെ ശുപാര്‍ശ ചെയ്യുന്നത് ഫേസ്ബുക്ക് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ കാപിറ്റോള്‍ കലാപത്തിന് ഇന്ധനം പകരുന്നതായിരുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നയം ആഗോളതലത്തില്‍ നടപ്പാക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമത്തിന് പിന്നിലും ഫേസ്ബുക്ക് വഴിയുള്ള പ്രചാരണങ്ങളും സന്ദേശങ്ങളും പ്രധാന പങ്കുവഹിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനമെടുക്കാൻ ഫേസ്ബുക്ക് നിർബന്ധിതരായത് എന്നാണ് വിവരം.




Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്