Hot Posts

6/recent/ticker-posts

നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു



മുണ്ടക്കയം കോരുത്തോട് കോസടിക്ക് സമീപം നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കോരുത്തോട് കൊച്ചു തെക്കേൽ ജോജി സെബാസ്റ്റ്യൻ (47) ആണ് മരിച്ചത്. കോസടി ഷാപ്പുംപടിക്ക് സമീപമായിരുന്നു അപകടം. 

മുണ്ടക്കയം ഭാഗത്ത് നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം വഴിയുടെ താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.



ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. അപകടത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോരുത്തോട് പള്ളിപ്പടി സെന്റ് ജോർജ് ബേക്കറി ഉടമയാണ് മരിച്ച ജോജി. ഭാര്യ: റീന (കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂൾ അധ്യാപിക). മക്കൾ: ഹന്ന, ആഞ്‌ജലിക്. സംഭവത്തിൽ പൊലീസ് കേസെടുത്തു.



Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്