Hot Posts

6/recent/ticker-posts

വായിച്ചു മാത്രമല്ല, ഇനി കേട്ടും പഠിക്കാം; പത്താംക്ലാസ് പാഠങ്ങളുടെ ഓഡിയോ ബുക്ക് പുറത്തിറങ്ങി


പത്ത്, പ്ലസ് ടു പരീക്ഷകകൾക്ക് മുൻപായി, പാഠഭാഗങ്ങളുടെ റിവിഷൻ ഓഡിയോ ബുക്കുകൾ പുറത്തിറങ്ങി. കൈറ്റ് വിക്ടേഴ്സ്  ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായാണ് ഓഡിയോ ബുക്കുകൾ. പത്താംക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിൽ കേൾക്കാൻ കഴിയുന്ന തരത്തിലാണ് ഓഡിയോ ബുക്കുകൾ. 

പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകൾ ഫെബ്രുവരി 21 മുതൽ ലഭ്യമാകും.  ഓഡിയോ ബുക്കുകൾ വിദ്യാഭ്യാസമന്ത്രി 
വി ശിവൻകുട്ടി  പ്രകാശനം ചെയ്തു.



ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകളും‍ ഫെബ്രുവരി 21 മുതല്‍ ലഭ്യമായിത്തുടങ്ങും. എംപി3 ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ എല്ലാവര്‍ക്കും കേള്‍ക്കാനും വളരെയെളുപ്പം ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴിയും മറ്റും മുഴുവന്‍ കുട്ടികള്‍ക്കും പങ്കുവെക്കാനും‍ കഴിയുന്ന തരത്തിലുള്ള സൗകര്യം ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.


ക്യുആര്‍. കോഡ് വഴിയും ഓഡിയോ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആവശ്യമുള്ളവര്‍ക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്കൂളുകളില്‍ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാനും കൈറ്റ് നിര്‍ദേശം നൽകിയിട്ടുണ്ട്.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്